വിർജീനിയയിൽ ഡെമോക്രാറ്റ് വിജയം ആവശ്യമാണ് വൈറ്റ്ഹൗസിന്

OCTOBER 7, 2021, 7:42 AM

ഡെമോക്രാറ്റ് റ്റെറി മക്കോലിഫ് അടുത്ത മാസത്തിൽ നടക്കാനിരിയ്ക്കുന്ന വിർജീനിയ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിക്കണമെന്ന് വൈറ്റ്ഹൗസും പ്രസിഡന്റ് ബൈഡനും ആഗ്രഹിയ്ക്കുന്നു. റിപ്പബ്ലിക്കൻ എതിർ സ്ഥാനാർത്ഥി ഗ്‌ളെൻ യംങ്ങ് കിൻ വിജയിച്ചാൽ വൈറ്റ് ഹൗസിന്റെ ഇടക്കാല തിരഞ്ഞെടുപ്പുകളുടെ ഫലത്തെ ബാധിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു.

മുൻ പ്രസിഡന്റ് ട്രംപിനെ 10 പോയിന്റുകൾക്ക് ബൈഡൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നിലാക്കിയതാണ് വിർജീനിയയിൽ. ബൈഡന്റെ സ്വാധീനം ഉപയോഗിച്ച് റ്റെറി മക്കോലിഫ് കൂടുതൽ വോട്ടുകൾ നേടുമെന്നാണ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ബൈഡൻ ജൂലൈയിൽ പ്രചരണം നടത്തിയിരുന്നു.

കഴിഞ്ഞ മാസം വൈസ് പ്രസിഡന്റ് ഹാരിസ് ധനശേഖരണ പരിപാടിയും നടത്തിയിരുന്നു. മക്കോലിഫ് തിരഞ്ഞെടുപ്പിന് വേണ്ടി പസിഡന്റിന്റെ ഉപദേശകരെല്ലാം മക്കോലിഫ് തിരഞ്ഞെടുപ്പ് പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. പ്രസിഡന്റിന്റെ അജണ്ടകളും, നയങ്ങളും ജനങ്ങൾ അംഗീകരിക്കുന്നു എന്ന് തിരിച്ചറിയാൻ കൂടി വിർജീനിയ തിരഞ്ഞെടുപ്പ് ഉപകരിക്കുമെന്ന് ഡെമോക്രാറ്റുകൾ കരുതുന്നു.

vachakam
vachakam
vachakam

വിർജീനിയയിലെ തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് ബൈഡന്റെ ജനപിന്തുണയുടെ പ്രതിഫലനമാകും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ മുൻ പ്രസിഡന്റ് ട്രംപും പിന്തുണയ്ക്കുന്നു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി 3 പോയിന്റുകൾക്ക് മുന്നിലാണെന്ന് ഒരു സർവ്വേ ഫലം പറയുന്നു. പ്രസിഡന്റ് ബൈഡന്റെ നയങ്ങൾക്ക് ജനപിന്തുണയുണ്ട് എന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

White House badly needs win in Virginia

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam