വോട്ടർമാരെ സ്വതന്ത്രരായി വോട്ടു ചെയ്യാൻ അനുവദിക്കണം

MAY 2, 2021, 3:46 PM

റിപ്പബ്ലിക്കൻ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് രീതികളിൽ മാറ്റങ്ങൾ വരുത്താൻ നിയമനിർമ്മാണങ്ങൾ നടത്തി. തിരഞ്ഞെടുപ്പിൽ പങ്കെടുത്തു വോട്ടു ചെയ്യുന്നവരെ നിരീക്ഷിക്കാനും, വോട്ടർമാരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനും അനുവദിക്കുന്ന നിയമങ്ങൾ പുതുതായി ചേർത്ത്, ചില സംസ്ഥാനങ്ങൾ ഇതെല്ലാം വോട്ടർമാരുടെ സ്വകാര്യതയിൽ ഇടപെടുന്നത് എന്നും, അവർക്കുള്ള സ്വാതന്ത്രത്തെ തടസപ്പെടുത്തുന്നതും എന്നാണ് വോട്ടവകാശത്തിനു വേണ്ടി പോരാടുന്ന വിവിധ സംഘങ്ങൾ ആരോപിക്കുന്നത്.

വോട്ടർമാരെയും, തിരഞ്ഞെടുപ്പ് ജോലികളിൽ ഉള്ളവരെയും നിരീക്ഷിക്കാൻ സ്ഥാനാർത്ഥികളുടെയും, രാഷ്ട്രീയപാർട്ടികളുടെയും പേരിൽ നിരീക്ഷണ അവകാശം അവർക്ക് ലഭിക്കും. എത്ര ബാലറ്റ് പോൾ നിരീക്ഷകരെയാണ് നിയമിക്കുക എന്ന് വ്യക്തമല്ല. പല സംസ്ഥാനങ്ങളും പലതരം നിരീക്ഷകരെയാണ് വയ്ക്കുന്നത്. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടാവും നിരീക്ഷണ ജോലികളിൽ. ഫെഡറൽ നിയമം അനുസരിച്ച് വോട്ടർമാരെ ശല്യപ്പെടുത്തുന്നത് കുറ്റകരണമാണ്. വോട്ടിങ്ങ് നടപടികളിൽ ഇടപെടാൻ വോട്ട് നിരീക്ഷകരെ അനുവദിക്കുന്നില്ല.

കൂടുതൽ സംസ്ഥാനങ്ങളും ടെക്‌സസിൽ, വീഡിയോ റിക്കോർഡിങ്ങിനു പോലും സൗകര്യം കൊടുക്കുന്നു നിരീക്ഷകർക്ക്. തിരഞ്ഞെടുപ്പു നിയമങ്ങളുടെ വൻ നിര അടുത്ത ആഴ്ചയിലെ സമ്മേളനത്തിൽ ടെക്‌സസ് പ്രതിനിധിസഭയിൽ ഉണ്ടാകും. ന്യൂനപക്ഷങ്ങളായ വോട്ടർമാരെ, വോട്ടിങ്ങിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്ത്രമായാണ് എല്ലാ സംസ്ഥാനങ്ങളിലും, വോട്ടിങ്ങ് നിയമ പരിഷ്‌ക്കാരവുമായി, റിപ്പബ്ലിക്കൻ സംസ്ഥാന ഘടകങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. വോട്ടിങ്ങ് നടക്കുന്നതിൽ സുതാര്യതയും, കൃത്യതയും വേണം, അതോടൊപ്പം എല്ലാ പൗരന്മാർക്കും ഭയം കൂടാതെ വോട്ടു ചെയ്യാനുള്ള മൗലീക അവകാശവും സംരക്ഷിക്കപ്പെടണം എന്നാണ് വോട്ടവകാശ സംരക്ഷണ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

Republican state lawmakers look to empower partisan poll watchers, setting off alarms about potential voter intimation

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam