വായ്പാ കാലാവധി നീട്ടിക്കൊണ്ട് വോട്ടു ചെയ്തു; മക്കോനലിനെ നീക്കണം എന്ന് ട്രംപ്

OCTOBER 9, 2021, 3:52 PM

യുഎസ് ഗവൺമെന്റ് പ്രവർത്തനത്തിനു തടസം ഇല്ലാതിരിയ്ക്കാൻ സെനറ്റ്, വായ്പാ പരിധി ഉയർത്തിയത് ഡിസംബർ വരെയ്ക്കും തുടരാൻ അനുവദിച്ചു. അതിനു പിന്നാലെ വെള്ളിയാഴ്ച പ്രസിഡന്റ് ബൈഡനും സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ എന്നിവർ വായ്പാ പരിധിയെക്കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്വം ഒഴിവാക്കാൻ ഇരുവിഭാഗവും സഹകരിച്ചു.

കുറച്ചുകാലത്തേക്കുള്ള കാലാവധി നീട്ടിയതിനു മക്കോനൽ തയ്യാറായത് നേരത്തെ പറഞ്ഞതിനു വിരുദ്ധമായാണ്. ഡിസംബർ 3 വരെ സമയപരിധി നൽകിയത് ഡെമോക്രാറ്റുകൾക്ക് ബഡ്ജറ്റ് അനുരജ്ഞന നിയമം ഉപയോഗിച്ച് ദീർഘമായ നടപടി ക്രമങ്ങൾ നടത്തി വായ്പാ പരിധി ഉയർത്താനുള്ള സമയം നൽകുന്നതിനുവേണ്ടിയാണെന്ന് മക്കോനൽ പറഞ്ഞു.

പതിനൊന്നു സെനറ്റ് റിപ്പബ്ലിക്കൻസ് ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് വോട്ടുചെയ്തു വായ്പാ പരിധി ബിൽ നീട്ടിക്കൊടുക്കാൻ വോട്ടുചെയ്തു. എന്നാൽ ഡെമോക്രാറ്റുകൾ വായ്പാ പരിധി ഉയർത്താൻ വോട്ടിനു ശ്രമിച്ചപ്പോൾ റിപ്പബ്ലിക്കൻസ് ആരും അതിനു വോട്ടു ചെയ്തില്ല. വ്യാഴാഴ്ച രാത്രി മുൻ പ്രസിഡന്റ് ട്രംപ്, മക്കോനലിനെ കുറ്റപ്പെടുത്തി, സെനറ്റ് റിപ്പബ്ലിക്കൻസ് വോട്ട് ചെയ്തതിന്.

vachakam
vachakam
vachakam

'സെനറ്റിലെ റിപ്പബ്ലിക്കൻസിന് ഒരു പുതിയ നേതൃത്വം വേണം. ഞാൻ ഇതു പറയാൻ തുടങ്ങിയിട്ട് കുറേ നാളുകളായി' ട്രംപ് ഫോക്‌സ് ന്യൂസിൽ പറഞ്ഞു. 'മിച്ച് മക്കോനൽ അതിനു പറ്റിയ ആളല്ല, ശരിയായ ആളല്ല, അയാൾ ജോലി ചെയ്യുന്നില്ല' വോട്ടു ചെയ്ത മറ്റ് പതിനൊന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരെയും ട്രംപ് കുറ്റപ്പെടുത്തി. വോട്ടിനു മുൻപ് എതിർത്തു വോട്ട് ചെയ്യാൻ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. 

Lawmakers push default threat into December; as trump calls for McConnell’s onster

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam