യോഗി ആദിത്യനാഥ് യുഎഇയിലേക്ക്;  യാത്ര  സ്വാമി വിവേകാനന്ദന്‍ മാതൃകയിലോ?

NOVEMBER 24, 2022, 5:17 PM

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് ഗള്‍ഫ് സന്ദര്‍ശിക്കും. ആദ്യമായിട്ടാണ് അദ്ദേഹം ജിസിസിയേലക്ക് പോകുന്നത്.

നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്ക് ആദ്യമാണ്. മാത്രമല്ല, യൂറോപ്പും അമേരിക്കയും സന്ദര്‍ശിക്കാനും യോഗി പദ്ധതിയിട്ടിട്ടുണ്ട്.

യൂറോപ്പിലേക്കും ആദ്യമായിട്ടാണ് യോഗി ആദിത്യനാഥ് പോകുന്നത്. ഉത്തര്‍ പ്രദേശ് തലസ്ഥമാനയ ലഖ്‌നൗവില്‍ വരുന്ന ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മെഗാ ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ഈ യാത്ര. 

vachakam
vachakam
vachakam

ലോക്‌സഭാ അംഗമായിരിക്കെ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ്. മലേഷ്യ, കംപോഡിയ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിളെല്ലാം അദ്ദേഹം പോയിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്ക് പോയിട്ടില്ല. മുഖ്യമന്ത്രിയായ ശേഷം മ്യാന്മറും റഷ്യയും യോഗി സന്ദര്‍ശിച്ചു. ഇപ്പോള്‍ ത്രിരാഷ്ട്ര പര്യടനത്തിന് യോഗി ഒരുങ്ങുകയാണ്. വലിയ ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

ഉത്തര്‍ പ്രദശിനെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. മുംബൈ നഗരത്തേക്കാള്‍ ആകര്‍ഷണമുള്ള പ്രദേശമാക്കി അദ്ദേഹം യുപിയിലെ നഗരങ്ങളെ മാറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ത്രിദിന ഉച്ചകോടിയില്‍ 10 ലക്ഷം കോടിയുടെ നിക്ഷേപം യുപിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ഡിസംബര്‍ അവസാനത്തിലാകും യോഗി വിദേശയാത്രയ്ക്ക് പുറപ്പെടുക. ദുബായിലെത്തുന്ന അദ്ദേഹം പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തും. അബുദാബിയിലെ ക്ഷേത്രം സന്ദര്‍ശിച്ചേക്കും. ശേഷം യൂറോപ്പിലേക്കു പോകും. അവിടെ നിന്ന് അമേരിക്കയിലേക്കും. ചിക്കാഗോയില്‍ കാവി വസ്ത്രം ധരിച്ച് എത്തുന്ന യോഗി ആദിത്യനാഥിനെ സ്വാമി വിവേകാനന്ദന്റെ രണ്ടാം വരവായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. 1893ല്‍ ചിക്കാഗോയിലെ ലോക മത സമ്മേളനത്തില്‍ പങ്കെടുത്ത വിവേകാനന്ദന്റെ പ്രസംഗം ഏറെ പ്രശസ്തമാണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam