മെക്‌സിക്കൻ അഴിമതി വിരുദ്ധരെ സഹായിക്കുന്നു യു.എസ്

MAY 8, 2021, 3:58 PM

ബൈഡൻ ഭരണം, മെക്‌സിക്കോയിൽ അഴിമതി വിരുദ്ധ  പ്രവർത്തന ഗ്രൂപ്പിന് സാമ്പത്തിക സഹായം കൊടുക്കുന്നു എന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് ഒബ്രാഡർ കുറ്റപ്പെടുത്തി. ഉദയകക്ഷി സംഭാഷണത്തിനു യു.എസ്. വൈസ് പ്രസിഡന്റ് ഹാരിസ്, എത്താനിരിക്കുകയായിരുന്നു. അതിനു മുൻപായിട്ടാണ് ഈ കുറ്റപ്പെടുത്തൽ.

'ഒരു വിദേശ രാജ്യം മറ്റൊരു രാജ്യത്തെ രാഷ്ട്രീയ ഗ്രൂപ്പുകൾക്ക് പണം കൊടുക്കുവാൻ പാടില്ല. ഞങ്ങളുടെ ഭരണഘടന അത് എതിർക്കുന്നു' എന്ന് പ്രസിഡന്റ് ആൻഡ്രെസ് ലോപ്പസ് ഒബ്രാഡർ പറഞ്ഞു. 'അത് ചാരപ്പണി ആണ്,ഇടപെടലാണ്. ഭരണം മറിച്ചിടാനുള്ള ഇടപെടലാണ്' എന്നും പറഞ്ഞു.

ഇതേക്കുറിച്ചു ഔദ്യോഗികമായി വിദേശകാര്യ വകുപ്പ് , ഒരു നയതന്ത്രജ്ഞൻ വഴി യു.എസ്. ഗവൺമെന്റിനു പരാതി കൊടുത്തു കഴിഞ്ഞു എന്നും പറഞ്ഞു. തന്റെ ഗവൺമെന്റിനെ മറിച്ചിടാൻ ഗൂഢാലോചന നടത്തുന്ന ഗ്രുപ്പുകാരാണ് മെക്‌സിക്കയിലെ അഴിമതി വിരുദ്ധ പാർട്ടി എന്നും അവർക്കു സാമ്പത്തിക പിന്തുണ യു. എസ്. നൽകുന്ന രേഖകൾ കിട്ടിയിട്ടുണ്ട് എന്നും പ്രസിഡന്റ് പറഞ്ഞു.

vachakam
vachakam
vachakam

യു.എസ്. മെക്‌സിക്കോയിലെ ഈ ഗ്രൂപ്പിനെ അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സഹായിക്കുന്നുണ്ട്. അതിന്റെ മുൻ തലവൻ ക്ലോഡിയോ ഗോൺസാലസ് പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ വിരുദ്ധനാണ്. 'മെക്‌സിക്കൻ ജനങ്ങൾ അഴിമതിക്ക് അനുകൂലമാണ്' എന്ന് പറഞ്ഞു ഫലിതം പറയുമായിരുന്നു പ്രസിഡന്റ് ലോപ്പസ്. ഹാരിസ്, ലോപ്പസുമായി ചർച്ചകൾക്ക് കണ്ടു മുട്ടും വെള്ളിയാഴ്ച. രാവിലെ രണ്ടു മീറ്റിംഗുകൾ നിശ്ചയിച്ചിട്ടുണ്ട് കുടിയേറ്റ വിഷയങ്ങളെ ക്കുറിച്ച്. ഈ അഴിമതി വിരുദ്ധ പ്രസ്താവനക്കാരെ ക്കുറിച്ചുള്ള വിഷയം ചർച്ചയിൽ കൊണ്ട് വരുകയില്ല എന്ന് പ്രസിഡന്റ് ലോപ്പസ്. കുടിയേറ്റക്കാര്യം മാത്രമേ സംസാരിക്കു എന്ന് പറഞ്ഞു.

Mexican president calls US ‘interventionist’ ahead of meeting with Harris

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam