രാജ്യത്ത് 2,100ലേറെ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍

MAY 26, 2022, 7:34 AM

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 2100-ലധികം രാഷ്ട്രീയ പാർട്ടികൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക്. സാമ്ബത്തിക അച്ചടക്കം പാലിക്കാനും ചുമതലകൾ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് കമ്മീഷന്റെ നീക്കം. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ നീക്കം.

പാര്‍ട്ടികളുടെ ഭാഗത്തു നിന്നുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സ്, ഇത് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, സംഭാവന സ്വീകരിക്കുന്ന രീതി എന്നിവ അന്വേഷിക്കും. നിയമ പരിരക്ഷയില്ലാതെ ആദായ നികുതിയില്‍ ഇളവുനേടിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍, 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ 66 എണ്ണമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

2,174 പാര്‍ട്ടികള്‍ അതേവര്‍ഷം സംഭാവന സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതില്‍ പല പാര്‍ട്ടികളും ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 87 പാര്‍ട്ടികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ ഒഴിവാക്കും. 2001ല്‍ 694 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

2021ല്‍ അത് 2,796 ആണ്. ഇരുപത് വര്‍ഷത്തിനിടെ 300 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.2,796 അംഗീകാരമില്ലാത്ത പാര്‍ട്ടികളാണ് 2021 സെപ്റ്റംബര്‍ പ്രകാരം രാജ്യത്തുള്ളത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് ശേഷം 87 കക്ഷികള്‍ അവരുടെ വിലാസത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് രജിസ്‌ട്രേഷന് ശേഷം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ സൂചനയാണെന്നാണ് കമ്മീഷന്‍ പറയുന്നത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam