സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി; അസംഗഡ് ഉപതെരഞ്ഞെടുപ്പില്‍ ഉലമ കൗണ്‍സില്‍ പിന്തുണ ബിഎസ്പിക്ക്

JUNE 20, 2022, 3:26 PM

ലഖ്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി. ജൂൺ 23ന് നടക്കുന്ന അസംഗഡ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഉലമ കൗൺസിൽ ബിഎസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചു.

മണ്ഡലത്തിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സംഘടനയാണ് രാഷ്ട്രീയ ഉലമ കൗണ്‍സില്‍.

മുസ്‌ലിംകള്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഷാ അലം എന്ന ഗുഡ്ഡു ജമാലിക്ക് വോട്ട് ചെയ്യാനാണ് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.രാഷ്ട്രീയ ഉലമ കൗണ്‍സിലിന്റെ പിന്തുണ തന്നെ വിജയത്തിലേക്ക് നയിക്കുമെന്ന് ഗുഡ്ഡു ജമാലി പറഞ്ഞു

vachakam
vachakam
vachakam

അസംഗഡിലെ സധാര്‍, മുബാറക്പൂര്‍, ഗോപാല്‍പൂര്‍ നിയമസഭമണ്ഡലങ്ങളില്‍ ഉലമ കൗണ്‍സിലിന് ശക്തമായ സ്വാധീനമുണ്ട്.

എന്നാല്‍ ഉലമ കൗണ്‍സിലിന്റെ തീരുമാനം തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതികരണം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ധര്‍മ്മേന്ദ്ര യാദവ് തന്നെ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam