ഖേര്‍സണിലെ തന്ത്രപ്രധാന പാലം തകര്‍ത്ത് ഉക്രെയ്ന്‍; തെക്കന്‍ മേഖലയിലേക്കുള്ള റഷ്യന്‍ മുന്നേറ്റം ദുഷ്‌കരമാവും

JULY 28, 2022, 12:46 AM

കീവ്: തെക്കന്‍ മേഖലയിലേക്കുള്ള റഷ്യയുടെ മുന്നേറ്റം തടയാന്‍ ഖേര്‍സണിലെ തന്ത്രപ്രധാന പാലം ഉക്രെയ്ന്‍ സൈനികര്‍ തകര്‍ത്തു. ആന്റണോവ്‌സ്‌കി ബ്രിഡ്ജ് തകര്‍ന്നതോടെ റഷ്യയുടെ സൈനിക, ചരക്ക് നീക്കം നിലയ്ക്കുമെന്ന് ഉക്രെയ്ന്‍ സൈനിക വക്താവ് നതാലിയ ഹുമേനിക് പറഞ്ഞു. റോക്കറ്റുകളുപയോഗിച്ചാണ് പാലം തകര്‍ത്തത്. 'ഞങ്ങള്‍ സ്വന്തം അടിസ്ഥാന സൗകര്യങ്ങളല്ല, ശത്രുക്കളുടെ പദ്ധതികളാണ് തകര്‍ക്കുന്നത്,' ഹുമേനിക് പ്രതികരിച്ചു.

ഖേര്‍സണിലുള്ള റഷ്യന്‍ സൈന്യവും റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നീപ്പര്‍ നദിക്ക് കുറുകെയുള്ള ആന്റണോവ്‌സ്‌കി പാലം. ക്രിമിയയും ഖേര്‍സണും തമ്മില്‍ ചരക്ക്, സൈനിക നീക്കം സാധ്യമായാല്‍ റഷ്യന്‍ സൈന്യത്തിന് കൂടുതല്‍ മേഖലകളിലേക്ക് മുന്നേറാനാവും.

യുഎസ് നല്‍കിയ ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം (ഹൈമാര്‍സ്) ആണ് ഖേര്‍സണില്‍ റഷ്യയെ ചെറുക്കാന്‍ ഉക്രെയ്ന്‍ പ്രയോജനപ്പെടുത്തുന്നത്. കൂടുതല്‍ ഹൈമാര്‍സ് ഉക്രെയ്‌ന് നല്‍കാമെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam