യൂറോവിഷന്‍ 2023 ക്ക് യുകെ വേദിയാകും; ആഘോഷിക്കപ്പെടുക ഉക്രെയ്ന്‍ ജനതയും സംസ്‌കാരവും തന്നെ

JULY 26, 2022, 2:56 AM

ലണ്ടന്‍: അടുത്ത വര്‍ഷത്തെ യൂറോവിഷന്‍ സംഗീത മല്‍സരങ്ങള്‍ യുക്രെയ്‌നിന് പകരം ബ്രിട്ടനില്‍ വെച്ച് നടത്താന്‍ തീരുമാനം. പോപ്പ് സംഗീതമല്‍സര പരിപാടിക്ക് ആതിഥ്യമരുളാന്‍ യുദ്ധപാരമ്യത്തിലുള്ള ഉക്രെയ്‌ന് സാധിക്കില്ലെന്ന വിലയിരുത്തിലാണ് വേദി മാറ്റുന്നത്. വേദി മാറ്റിയെങ്കിലും 2023 ലെ സംഗീത മല്‍സര പരിപാടി ഉക്രെയ്ന്‍ സംസ്‌കാരത്തിന്റെയും ക്രിയാത്മകതയുടെയും ആഘോഷമായിരിക്കുമെന്ന് ബ്രിട്ടണ്‍ പ്രതികരിച്ചു.

യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയനാണ് യൂറോവിഷന്‍ സംഗീത മല്‍സരം സംഘടിപ്പിക്കുന്നത്. മേയില്‍ നടന്ന ഈ വര്‍ഷത്തെ സംഗീത മല്‍സര പരിപാടിയില്‍ വിജയികളായത് ഉക്രെയ്ന്‍ ഫോക്ക്-റാപ്പ് ബാന്‍ഡായ കാലുഷ് ഓര്‍ക്കസ്ട്രയാണ്. ഇതോടെയാണ് അടുത്ത വര്‍ഷത്തെ സംഗീത മല്‍സര പരിപാടി നടത്താന്‍ കീവിന് അവസരം ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയത് ബ്രിട്ടനിലെ സാം റൈഡറാണ്. ഇതാണ് ഉക്രെയ്‌ന്റെ അഭാവത്തില്‍ യുകെയ്ക്ക് നറുക്ക് വീഴാന്‍ കാരണം.

സംഗീത മല്‍സര പരിപാടിയുടെ സംഘാടനം സംബന്ധിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും തമ്മില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സംഗീത പരിപാടി എവിടെ സംഘടിപ്പിച്ചാലും അത് ഉക്രെയ്ന്‍ ജനതയെയും രാജ്യത്തെയും ആഘോഷിക്കുന്നതാവുമെന്ന് ജോണ്‍സന്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam