കലങ്ങിമറിഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല, വിശ്വാസ വോട്ടെടുപ്പ് നേരിടും

JUNE 24, 2022, 3:20 PM

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും. ശിവസേന എംഎല്‍എമാര്‍ കൂട്ടത്തോടെ വിമതപക്ഷത്തേക്ക് മാറിയതോടെ രാജിവയ്ക്കാതെ താക്കറെയുടെ മുന്‍പില്‍ വഴയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വികാരം.

നിലവില്‍ 13 എംഎല്‍എമാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നതെങ്കിലും സാഹചര്യം മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന മഹാ വികാസ് അഘാഡി സഖ്യം.

രാജിവച്ച് സര്‍ക്കാര്‍ താഴെയിറങ്ങുന്ന സാഹചര്യത്തിലേക്ക് പോകേണ്ടെന്ന പൊതു വികാരമാണ് മൂന്ന് പാര്‍ട്ടികളും പങ്കെടുത്ത യോഗത്തിലുണ്ടായത്. എന്‍സിപി നേതാവ് ശരദ് പവാറിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായി.

vachakam
vachakam
vachakam

തീരുമാനം ശരദ് പവാര്‍ സേന വക്താവ് സഞ്ജയ് റാവത്തിനെയും അറിയിച്ചു. തുടര്‍ന്നായിരുന്നു നിയമസഭയില്‍ അവിശ്വാസ പ്രമേയം വരട്ടെയെന്നും അവിടെ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവത്ത് പറഞ്ഞത്.

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ശിവസേന ഡെപ്യൂട്ടി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ കുറയുമെന്നും താക്കറെ ക്യാംപ് കണക്കുകൂട്ടുന്നു.

അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. 43 എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഒപ്പമുണ്ടെന്നാണ് അവകാശവാദം. 55 എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ കേവലഭൂരിപക്ഷത്തിന് 37 പേരുടെ പിന്തുണ മതിയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam