ആര്‍ക്കും പിന്തുണയില്ലെന്ന്  ട്വന്റി-ട്വന്റി

MAY 22, 2022, 4:25 PM

 കൊച്ചി: തൃക്കാക്കരയില്‍ മൂന്നു മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം.

സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്ബത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു.

vachakam
vachakam
vachakam

നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച്‌ വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

തൃക്കാക്കര ഉപതൈരഞ്ഞെടുപ്പില്‍ തങ്ങളുടെ നിലപാട് നിര്‍ണായകമാണെന്നും ഇരു നേതാക്കളും അവകാശപ്പെട്ടു. നേരത്തെ, എഎപി-ട്വന്റി ട്വന്റി ജനക്ഷേമ മുന്നണി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam