ട്രംപിന്റെ പുതിയ പാർട്ടി

FEBRUARY 22, 2021, 8:05 AM

മുൻ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ വോട്ടർമാർ പാർട്ടി വിട്ട് ട്രംപിന്റെ പാർട്ടി ഉണ്ടായാൽ അതിൽ ചേരുമെന്നു പറയുന്നു. ഞായറാഴ്ച നടത്തിയ ഒരു അഭിപ്രായ സർവ്വേ അനുസരിച്ച് 46% ട്രംപ് വോട്ടർമാർ പുതിയ ട്രംപ് പാർട്ടിയിൽ ചേരാൻ തയ്യാറാണ്.

എന്നാൽ 27% വോട്ടർമാർ ട്രംപിന്റെ പാർട്ടിയിൽ പോകാതെ റിപ്പബ്ലിക്കൻ പാർട്ടിയിൽതന്നെ തുടരും എന്നും പറഞ്ഞു. ബാക്കി 27% പറഞ്ഞത് എന്തു ചെയ്യുമെന്ന്് ഇപ്പോൾ അറിഞ്ഞു കൂടാ എന്ന്. 'അമേരിയ്ക്ക ഫസ്റ്റ് ' എന്ന മുദ്രാവാക്യം മുൻനിറുത്തി ഒരു ട്രംപ് പാർട്ടി ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഇംപീച്ച്‌മെന്റ് കഴിയുന്നതു വരെ ട്രംപ് തന്ത്രപൂർവ്വം കാത്തിരുന്നു.

ഇനി ഇപ്പോൾ റിപ്പബ്ലിക്കൻ സെനറ്റർമാർ എതിർത്തു നിന്നാലും കുഴപ്പമില്ല. ട്രംപിന് സ്വന്തം പാർട്ടി ഉണ്ടാക്കാം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗതിവിഗതികൾ ട്രംപ്അല്ല തീരുമാനിക്കുന്നത്, 2024 ൽ ട്രംപ് ഇനി മൽസരിക്കാൻ അനുവദിക്കയും ഇല്ല, പാർട്ടിയുടെ ഭാവി പാർട്ടി പ്രവർത്തകർ തീരുമാനിക്കും എന്ന് അർക്കൻസാസ് ഗവർണർ അസാ ഹച്ചിൻസൺ പറഞ്ഞു.

vachakam
vachakam
vachakam

'സംസ്ഥാനങ്ങളുടെ ഐക്യമാണ് 'ഫെഡറൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുഖമുദ്ര. അതാണ് ഇനി ശ്രദ്ധവയ്ക്കുന്ന മുദ്രാവാക്യം' എന്നും ഹച്ചിൻസൺ പറഞ്ഞു. 'നമ്മുടെ ഭാവി നമ്മൾ തന്നെ രൂപപ്പെടുത്തും. ട്രംപല്ല പാർട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നത് '.

Half of Trump voters say they would abandon the GOP for Trump party

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam