ഒക്കാസിയോ-കോർട്ടെസ്, സെനറ്റ് ലീഡർ ചുക്ക് ക്ഷൂമറിനെ അടുത്ത 2022 ലെ തിരഞ്ഞെടുപ്പിൽ എതിർക്കുമെന്ന് ട്രംപ് പറഞ്ഞു

OCTOBER 3, 2021, 4:19 PM

മുൻ പ്രസിഡന്റ് ട്രംപ് ഒരു പ്രസ്താവനയിൽ വെള്ളിയാഴ്ച സെനറ്റ് മജോരിറ്റി ലീഡർ ഡെമോക്രാറ്റ് ചുക്ക് ക്ഷൂമറിനെ പരോക്ഷമായി കളിയാക്കി പറഞ്ഞു, അടുത്തു വരുന്ന 2022 ലെ ഡെമോക്രാറ്റ് പ്രൈമറി മത്സരത്തിൽ പുരോഗമന വാദികളുടെ നേതാവ് പ്രതിനിധി സഭാംഗം ഡെമോക്രാറ്റ് അലക്‌സാണ്ടറിയ ഒക്കാസിയോ കോർട്ടെസുമായി മത്സരിക്കേണ്ടി വരുമെന്ന്.

അടിസ്ഥാനസൗകര്യവികസനബിൽ കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു, അതിന്റെ വലിയ തുക ചെലവിടാൻ പദ്ധതികൾക്കെതിരായി നിൽക്കുന്നവരുടെ നിലപാടിനെ ട്രംപ് പ്രശംസിച്ചു. പുരോഗമനവാദികളായ ഡെമോക്രാറ്റുകൾ പ്രതിനിധിസഭയിൽ എതിർപ്പ് പ്രകടിപ്പിച്ചത് കൊണ്ട് ബില്ല് പാസാക്കാൻ കഴിയാതെ ചർച്ചാവിഷയമായി എന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. 'അവർ യഥാർത്ഥ പവ്വർ ഹൗസുകളാണ് ഇനി അവർ അലക്‌സാണ്ടറിയ ഒക്കാസിയോ കോർട്ടെസ്, ചുക്ക് ക്ഷൂമർക്കെതിരെ യു.എസ്. സെനറ്റ് സീറ്റിലേക്ക് മത്സരിക്കും' എന്ന് പറഞ്ഞു ട്രംപ്.

ഇരു പാർട്ടികളും ചർച്ച ചെയ്ത് തീരുമാനിച്ചു ധാരണയിലെത്തി സെനറ്റിൽ പാസാക്കിയ അടിസ്ഥാനസൗകര്യവികസനബില്ലിനെ വിമർശിച്ചിരുന്നു ട്രംപ്. എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും റിപ്പബ്ലിക്കൻ സെനറ്റർമാർ 19 പേർ ആ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്ത് പാസാക്കിയിരുന്നു. ഭാവി രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് ഒന്നും പറയാൻ ഒക്കാസിയോ - കോർട്ടെസ് തയ്യാറായില്ല. ചുക്ക് ക്ഷൂമർ 2016 ൽ സെനറ്റിലേക്ക് മത്സരിക്കാൻ നേടിയത് 71 ശതമാനം വോട്ടുകളാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വെന്റി ലോങ്ങിനെ പരാജയപ്പെടുത്തി.

vachakam
vachakam
vachakam

Trump pokes at senate majority leader Chuck Schumer over possible AOE primary challenge in 2022

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam