ട്രംപ് 2024 ലെ നോമിനേഷന് വേണ്ടി തയ്യാറെടുക്കുന്നു. എതിർക്കുന്നവരെ പരാജയപ്പെടുത്തുമെന്ന്

OCTOBER 4, 2021, 6:43 AM

അയോവ സംസ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടി കോക്കസിലെ പ്രമുഖരെ റാലിയിൽ അഭിസംബോധന ചെയ്യാൻ അടുത്ത വാരാന്ത്യം മുൻ പ്രസിഡന്റ് ട്രംപ് പുറപ്പെടും. ഇത് 2024 ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനി ആകാനുള്ള ശ്രമത്തിന്റെ ആദ്യത്തെ നടപടി എന്ന് വ്യാഖ്യാനിക്കാം. വീണ്ടും വൈറ്റ് ഹൗസിലേക്ക് ഒരു ശ്രമം കൂടി നടത്താൻ ട്രംപ് തയ്യാറെടുക്കുന്നു.

ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു, താൻ മത്സരിക്കാൻ ഉണ്ടെങ്കിൽ മറ്റുള്ള പല റിപ്പബ്ലിക്കൻസും പിന്മാറുമെന്ന്. എന്നാൽ 2024 ലെ റിപ്പബ്ലിക്കൻ നോമിനി ആകാൻ ഫ്‌ളോറിഡാ ഗവർണർ റോൺഡെസാന്റിസ് തയ്യാറായാൽ ട്രംപ് പറയുന്നു താൻ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന്. യാഹു ഫൈനാൻസുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. അഭിമുഖം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

2024 ലെ പ്രസിഡന്റ് സ്ഥാനാർഥി ആകാൻ ട്രംപിന് കൂടുതൽ സാധ്യതകൾ ഉണ്ട്. അദ്ദേഹം ഇപ്പോഴും റിപ്പബ്ലിക്കൻ അണികളിൽ സ്വാധീനം നില നിർത്തി കൊണ്ട് തന്നെയാണ് നീങ്ങുന്നത്. ട്രംപ് ബാലറ്റിൽ ഇല്ലെങ്കിൽ മാത്രമേ, ഡെസാന്റിസിനും, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും സ്ഥാനാർത്ഥി നോമിനേഷനിൽ അവസരം ലഭിക്കുകയുളളു. ഗവർണർ ഡെസാന്റിസ് അടുത്ത വർഷം ഫ്‌ളോറിഡായിൽ മത്സരിക്കണം വീണ്ടും ഗവർണർ സ്ഥാനത്തേക്ക്. അതിനുള്ള പ്രചരണം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ട്രംപ് പറയുന്നു 2024 ൽ ഡെസാന്റിസ് പ്രസിഡന്റ് നോമിനേഷന് വേണ്ടി ശ്രമിച്ചാൽ മറ്റെല്ലാവരെയും പരാജയപ്പെടുത്തുന്നത് പോലെ അദ്ദേഹത്തെയും പരാജയപ്പെടുത്തുമെന്ന്.

vachakam
vachakam
vachakam

Trump says he knows what would happen if he faces DeSantis in 2024 presidential primary

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam