വൈറ്റ് ഹൗസ് രേഖകൾ നൽകുന്നത് തടയാൻ ട്രംപ് കോടതിയെ സമീപിച്ചു

OCTOBER 19, 2021, 4:10 PM

മുൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച കോടതിയെ സമീപിച്ചു, ജനുവരി 6 അന്വേഷണക്കമ്മറ്റിയ്ക്ക് വൈറ്റ് ഹൗസ് രേഖകൾ കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്. കോൺഗ്രസിനും നാഷണൽ ആർക്കൈവ്‌സിനും എതിരെയാണ് ട്രംപ് കോടതിയെ സമീപിച്ചത്. ട്രംപിന്റെ വക്കീൽ 26 പേജുകളുള്ള പരാതിയിൽ ആവശ്യപ്പെടുന്നത് രേഖകൾ രഹസ്യമായി തന്നെ ഇരിക്കണം എക്‌സിക്യൂട്ടീവ് ആനുകൂല്യം അനുസരിച്ചെന്ന്. ഭരണഘടന അനുവദിക്കുന്നുണ്ട് തന്റെ രേഖകൾ രഹസ്യമായി വയ്ക്കാൻ, ഇപ്പോൾ ഭരണത്തിൽ അല്ലെങ്കിലും എന്ന് ട്രംപിന്റെ വക്കീൽ പറയുന്നു.

പ്രസിഡന്റ് ബൈഡൻ ആ രേഖകൾക്ക് എക്‌സിക്യൂട്ടീവ് പരിരക്ഷ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചു എങ്കിലുമെന്ന്. ട്രംപിന്റെ ആവശ്യവുമായി കോടതിയെ സമീപിച്ചതോടെ സെലക്ട് കമ്മറ്റി അന്വേഷണത്തിന്റെ പുരോഗതിയ്ക്ക് തടസമുണ്ടാക്കും. പാനലിന്റെ അന്വേഷണങ്ങൾ പൂർണ്ണമാകാൻ എല്ലാം വിശദമായി പുറത്തു കൊണ്ട് വരാൻ ഈ കോടതി കേസുകൾ തടസമായേക്കും. സെലക്ട് കമ്മറ്റിയുടെ ആവശ്യം അവർ നാഷണൽ ആർക്കൈവ്‌സിനും, റിക്കോർഡ്‌സ് അഡ്മിനിസ്‌ട്രേഷനും അറിയിച്ചു.

വൈറ്റ് ഹൗസ് വക്കീൽ, ഡാനാ റെമൂസ്, നാഷണൽ ആർക്കൈവ്‌സിനോട് കത്തിൽ ആവശ്യപ്പെട്ടു എക്‌സിക്യൂട്ടീവ് ആനുകൂല്യം ഉപയോഗിച്ച് പൊതു ജനങ്ങളിൽ നിന്നും, കോൺഗ്രസിൽ നിന്നും ഒന്നും ഒളിച്ചു വയ്ക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടി. ട്രംപിന്റെ കോടതി പരാതിയിൽ പ്രതിയായി പ്രതിനിധിസഭാംഗം ഡെമോക്രാറ്റ് ബെന്നി തോംപ്‌സൻ ആണ്. അദ്ദേഹം ഹൗസ് കമ്മറ്റി അന്വേഷണസമിതിയുടെ അദ്ധ്യക്ഷനാണ്.

vachakam
vachakam
vachakam

Trump sues to block release of White House papers to Jan. 6. enquiry

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam