റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ടൊയോറ്റ സംഭാവനകൾ നൽകില്ല

JULY 9, 2021, 1:25 PM

 

2020 ലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനെതിരെ ജനുവരി 6 നു വോട്ടു ചെയ്തത് കൊണ്ട് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് സംഭാവന കൊടുക്കുകയില്ല എന്ന് ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോറ്റ, വ്യാഴാഴ്ച പ്രസ്താവിച്ചു. അവർക്ക് ടൊയോറ്റ സംഭാവന  കൊടുക്കുന്നത് നമുക്ക് വേണ്ടപ്പെട്ടവർക്ക് എതിരായത് കൊണ്ട് അത് നിർത്തലാക്കുന്നു എന്ന് കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു. അവർ സംഭാവന കൊടുക്കുന്നു എന്ന് തീരുമാനിച്ചപ്പോൾ ടോയോറ്റായ്‌ക്കെതിരെ പരസ്യങ്ങൾ പുറത്തു വന്നിരുന്നു. അത് കൊണ്ട് ടൊയോറ്റ തീരുമാനം മാറ്റി, കൊടുക്കുന്നില്ല എന്നാക്കി.

ലിങ്കൺ പ്രോജക്റ്റ് ഉടനെ തന്നെ ടൊയോറ്റയെ അഭിനന്ദിച്ചു. 'ടൊയോറ്റ നല്ല തീരുമാനം എടുത്തു' എന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അംഗങ്ങൾ ജനുവരി 6 ന് 147 പേർ വോട്ടുകൾ അംഗീകരിക്കുന്നില്ല എന്ന് തീരുമാനിച്ച് സഭയിൽ വോട്ടു ചെയ്തു. ഈ നടപടിയെ വൻ കമ്പനികളും, കോർപ്പറേറ്റുകളും കുറ്റപ്പെടുത്തി. അവർക്കു സംഭാവനകൾ കൊടുക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് തീരുമാനം മാറ്റി. ടൊയോറ്റ പറഞ്ഞു, സംഭാവനകൾ കൊടുക്കുന്നത് അവരുടെ നിലപാടുകൾ ഓരോ വിഷയത്തിലും ഉള്ളത് അനുസരിച്ചും, ഓട്ടോ കമ്പനിയ്ക്കും, വ്യവസായത്തിനും വേണ്ടിയുള്ള അവരുടെ സഹായങ്ങൾക്കുമാണ് തങ്ങൾ സംഭാവന നൽകുന്നത് എന്ന് പറഞ്ഞു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പുകൾക്കും, നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾക്കും വേണ്ടിയുള്ള അവരുടെ നിലപാടുകൾക്കും കൂടി അനുസരിച്ചു വേണം ഇനി മുതൽ അവർക്കു സംഭാവന കൊടുക്കാൻ എന്ന് കമ്പനി തീരുമാനിച്ചു. അതിന്റെ വെളിച്ചത്തിലാണ് ഇപ്പോൾ കമ്പനി സംഭാവന കൊടുക്കുകയില്ല അവർക്ക് എന്ന് തീരുമാനിച്ചത് എന്ന് ടൊയോറ്റ കമ്പനി വക്താവ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam