ലിസ് ചെനിയെ എതിർക്കാൻ

MAY 9, 2021, 8:35 AM

മുൻ പ്രസിഡന്റ് ട്രംപിന്റെ ഉയർന്ന ഉപദേശകൻ ജേസൺ മില്ലർ പറയുന്നു, സഭയിലെ റിപ്പബ്ലിക്കൻ കോൺഫറൻസ് അദ്ധ്യക്ഷ ലിസ് ചെനിയെ 2022 ൽ അവരുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ നിന്നും തോൽപ്പിച്ച് പുറത്താക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ട്രംപ് ചെയ്യേണ്ടത് എന്ന്. ഒരു സ്ഥാനാർത്ഥിയെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ട്രംപിന്റെ പിന്തുണയോടു കൂടി ചെനിയ്ക്ക് എതിരായി മത്സരിപ്പിക്കുക. ചെനി വിരുദ്ധ വോട്ടുകൾ  എല്ലാം കേന്ദ്രീകരിയ്ക്കുക.

ട്രംപിനെ വിമർശിക്കുന്നതുകൊണ്ട് ലിസ് ചെനിയ്ക്ക് പാർട്ടിക്കുള്ളിൽ ശത്രുക്കൾ കൂടുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സഭയിലെ മൂന്നാം സ്ഥാനക്കാരിയാണ് ലിസ് ചെനി. അടുത്തു തന്നെ അവർക്കെതിരെ നീക്കം തുടങ്ങും. അദ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുന്നതിനായി റിപ്പബ്ലിക്കൻ അംഗം എലിസ് സ്റ്റെഫാനിക്കായിരിക്കും മിക്കവാറും എതിർക്കാൻ പോകുന്ന സ്ഥാനാർത്ഥി.

അദ്യക്ഷ സ്ഥാനത്തു ചെനി തുടരുന്നതിനെ പാർട്ടി നേതാവ് കെവിൻ മക്കാർത്തി ഇഷ്ടപ്പെടുന്നില്ല. ട്രംപ് അനുകൂലിയായ മക്കാർത്തി. ചെനിയുടെ വിമർശനങ്ങൾ ഇഷ്ടപ്പെടുന്നില്ല. ട്രംപ് ബുധനാഴ്ച ചെനിയ്‌ക്കെതിരെ മാധ്യമങ്ങളിൽ എഴുതിയിരുന്നു. അതിനു മറുപടി ചെനി പ്രസിദ്ധീകരിച്ചത്, പാർട്ടി അതിന്റെ നിർണ്ണായക വഴിത്തിരിവിലാണ്, സത്യത്തിനും ഭരണഘടനയ്ക്കു വിധേയപ്പെട്ടും നീങ്ങണമോ പരമ്പരാഗത പാർട്ടി മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളണമോ അതോ ജനാധിപത്യ വിരുദ്ധമായ ട്രംപ് വ്യക്തിപൂജയുടെ പാർട്ടി ആകണമോ എന്നു സ്വയം തീരുമാനിക്കാൻ പാർട്ടി അണികളെ അവർ ആഹ്വാനം ചെയ്തു.

vachakam
vachakam
vachakam

Trump adviser says defeating Liz Cheney is one of the highest priorities

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam