തൃപ്പൂണിത്തുറ നഗരസഭയും ഇടതുമുന്നണിക്ക് നഷ്ടപ്പെടുമോ?

MAY 19, 2022, 8:17 AM

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇടതുമുന്നണിക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്.

തങ്ങളുടെ കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകളും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുത്തതോടെയാണ് ഇടതുമുന്നണിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ആകെ 49 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്.

രണ്ട് വാര്‍ഡുകള്‍ നഷ്ടപ്പെട്ടതോടെ ഇടതുമുന്നണിയുടെ അംഗസംഖ്യ 23 ആയി കുറഞ്ഞു. 15 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് 17 പേരായി. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്

vachakam
vachakam
vachakam

ബിജെപിയും കോണ്‍ഗ്രസും ഒരുമിക്കാന്‍ സാധ്യതയില്ല എന്നതാണ് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ ആശ്വാസം. എന്നാല്‍ ഇരുകക്ഷികളും തന്ത്രപരമായി അവിശ്വാസം കൗണ്‍സിലില്‍ കൊണ്ടുവന്ന് അധികാരത്തില്‍ നിന്ന് താഴെയിറക്കുമോ എന്ന ഭയവും മുന്നണിയെ നയിക്കുന്ന സിപിഐഎമ്മിനുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കൈയ്യിലുണ്ടായിരുന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലം എല്‍ഡിഎഫ് കൈവിട്ടിരുന്നു. സിറ്റിങ് എംഎല്‍എയായിരുന്ന എം സ്വരാജിനെ കോണ്‍ഗ്രസിന്റെ കെ ബാബു പരാജയപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെയാണ് നഗരസഭയിലും കേവല ഭൂരിപക്ഷം കൈവിട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam