തൃക്കാക്കരയിൽ പ്രചാരണം അവസാന ലാപ്പിലേക്ക്, കൊട്ടിക്കലാശം നാളെ

MAY 28, 2022, 8:56 AM

തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന് വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

വോട്ടര്‍മാരുടെ മനസില്‍ ഇടം നേടാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും.

നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴും. അതിന് മുമ്പ് ഇനി പോകാന്‍ ബാക്കിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ ഇന്നലെ അവസാനിച്ചു

vachakam
vachakam
vachakam

. മന്ത്രിമാരും നേതാക്കളും ഇന്നും നാളെയും പ്രചാരണ രംഗത്ത് സജീവമായുണ്ടാകും.പ്രചാരണങ്ങള്‍ക്കിടയില്‍ മുന്നണികള്‍ തമ്മില്‍ പോരും തുടരുകയാണ്. വികസനത്തില്‍ തുടങ്ങിയ ഇടത് മുന്നണിയുടെ പ്രചാരണം ഇപ്പോള്‍ സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ വിവാദത്തില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.

പി ടി തോമസിനെ നെഞ്ചേറ്റിയ തൃക്കാക്കരയില്‍ ഭാര്യ പകരത്തിനിറങ്ങുമ്പോള്‍ തോല്‍ക്കുമെന്ന ഭയം കോണ്‍ഗ്രസിനില്ല. ബി.ജെ.പിയും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും ഇന്ന് പ്രാചാരണ രംഗത്തുണ്ട്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam