തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം

MAY 28, 2022, 8:29 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ ഇലക്‌ട്രോണിക് മീഡിയവഴി 29ന് വൈകിട്ട് ആറ് മണി മുതൽ 31ന് വൈകിട്ട് ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതിനിടെ തൃക്കാക്കരയിൽ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി.

vachakam
vachakam
vachakam

തൃക്കാക്കരയിലെ ബൂത്ത് നമ്പർ 161ൽ 5 വ്യാജ വോട്ടുകൾ ചോർത്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്.

യുഡിഎഫ് നൽകിയ 3000 വോട്ടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ഭൂരിപക്ഷം കുറയ്ക്കാൻ 6000 അപേക്ഷകൾ തള്ളിയെന്ന് അദ്ദേഹം വ്യകത്മാക്കി. കള്ളവോട്ട് ചെയ്യാൻ ആരും തൃക്കാക്കരയിലേക്ക് വരേണ്ട. അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam