തീ കൊണ്ട് കളിക്കുന്നവര്‍ക്ക് ഒടുവില്‍ പൊള്ളലേല്‍ക്കും; തായ്‌വാന്‍ വിഷയത്തില്‍ ബൈഡന് ഷീയുടെ മുന്നറിയിപ്പ്

JULY 28, 2022, 11:28 PM

ബെയ്ജിംഗ്: തായ്‌വാന്‍ വിഷയത്തില്‍ 'തീ കൊണ്ട് കളിക്കരുതെ'ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ മുന്നറിയിപ്പ്. ഇരു പ്രസിഡന്റുമാരും നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ഷീ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. 'തീ കൊണ്ട് കളിക്കുന്നവര്‍ക്ക് ഒടുവില്‍ പൊള്ളലേല്‍ക്കും. യുഎസിന് അത് പൂര്‍ണമായും മനസിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഷീ ജീന്‍ പിംഗ് വ്യക്തമാക്കിയതായി ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹുവയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന വിവരങ്ങളണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചൈന സ്വന്തം ഭൂഭാഗമെന്ന് കരുതുന്ന തായ്‌വാന് അമേരിക്ക അനൗദ്യോഗികമായി സൈനിക സഹായം നല്‍കി വരുന്നുണ്ട്. പെലോസിയുടെ സന്ദര്‍ശനത്തെ പ്രകോപനപരമായാവും കാണുകയെന്ന് ബെയ്ജിംഗ് വ്യക്തമാക്കിയിരുന്നു.

ഷീയും ബൈഡനുമായി നടക്കുന്ന അഞ്ചാമത്തെ ചര്‍ച്ചയാണിത്. ഒരേസമയം യോജിപ്പ് കണ്ടെത്താനും ആഗോള തലത്തില്‍ ചൈന പിടിമുറുക്കുന്നത് തടയാനുമുള്ള ബൈഡന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തുടര്‍ ചര്‍ച്ചകള്‍.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam