തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് കാരണം ഇതാണ്

MARCH 29, 2023, 1:38 PM

ദില്ലി: ലക്ഷദ്വീപ് പാഠം ഉൾക്കൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനുവരി 11ന് ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസൽ എം.പിയെ അയോ​ഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ സെഷൻസ്‌ കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സസ്‌പെൻഡ്‌ ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ്‌ ജനുവരി 18ന്‌ ഇറക്കിയ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കമീഷൻ മരവിപ്പിച്ചത്‌. ഫെബ്രുവരി 27ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു തീരുമാനം. 

അതേസമയം, രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്നതായിരുന്നു അഭ്യൂഹം.

vachakam
vachakam
vachakam

എന്നാൽ പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന അഭിപ്രായമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. 

ആറുമാസത്തിനകം ഉപതെര‍ഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാഹുൽ​ഗാന്ധിക്ക് വിചാരണക്കോടതി അപ്പീലിനായി ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തീരുമാനം അതിനു ശേഷം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam