ട്രഷറി സെക്രട്ടറി പറയുന്നു നികുതി കിട്ടാതെ പോകുന്നു

MAY 5, 2021, 4:09 PM

യു.എസ്. ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറയുന്നു ഭയപ്പെടുന്നതരം തുകയാണ്പിരിച്ചെടുക്കാൻ കഴിയാതെ ഫെഡറൽ ഗവൺമെന്റിന് വർഷങ്ങൾ ആയി നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നത് എന്ന്. സമ്പന്നരായ അമേരിക്കൻ ജനങ്ങളിൽ നിന്നും ഈ തുക പിരിച്ചെടുക്കാനുള്ള നടപടികൾ വേണമെന്ന്. നമ്മൾ പിരിച്ചെടുക്കുന്ന നികുതിയും, യഥാർത്ഥത്തിൽ ലഭിക്കേണ്ട നികുതിയും തമ്മിൽ വലിയ വിടവുണ്ട്. എല്ലാവരും അവർ നല്കാൻ കടപ്പെട്ടതു നൽകിയാൽ, കഴിഞ്ഞ പത്തു വർഷം കൊണ്ട് $ 7 ട്രില്ല്യൻ കിട്ടുമായിരുന്നു.

ഈ വിടവ് നികത്താൻ ഫലപ്രദമായ നടപടികൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ട്രഷറി സെക്രട്ടറിയുടെ വാക്കുകൾ, ബൈഡന്റെ നയങ്ങൾ അനുസരിച്ചു നികുതി വർദ്ധിപ്പിക്കും എന്നതിന് പിന്തുണയ്ക്കുന്നതാണ്. ഇൻകം ടാക്‌സ് 37% ൽ നിന്ന് 39.6% ആക്കാനാണ് ബൈഡൻ നിർദ്ദേശിച്ചിരിക്കുന്നത്. വരുമാനം നികുതി വകുപ്പിനെ അറിയിക്കാതെയും നികുതി ഒഴിവാക്കുന്നുണ്ട്.

വൈറ്റ് ഹൗസ് കണക്കുകൾ പ്രകാരം ഓഡിറ്റ് ചെയ്യപ്പെടാത്ത വരുമാനം $ 1മില്ല്യനിൽ കൂടുതൽ ലഭിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരക്കാരുടെ ഇടയിൽ ഓഡിറ്റുകൾ 80 % കുറഞ്ഞു, 2011 മുതൽ 2018 വരെ ചെറിയ രീതിയിലുള്ള പലിശ വർദ്ധന ആവശ്യമാണ് എന്ന് യെല്ലൻ ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. പണപ്പെരുപ്പം തടയുന്നതിന് ഈ നീക്കം ആവശ്യമാണ് എന്ന് അവർ അഭിപ്രായപ്പെട്ടു. നികുതി വർദ്ധന തീരുമാനം പോലെ തന്നെ പലിശ നിരക്കും തീരുമാനിക്കേണ്ടത് ഫെഡറൽ ഭരണ നേതൃത്വമാണ്.

vachakam
vachakam
vachakam

ട്രഷറി തീരുമാനം അല്ല. നാണയപ്പെരുപ്പം എന്ന വിഷയത്തിൽ അവർ അത്ര ആകുലപ്പെടുന്നില്ല എന്ന് പിന്നീട് പറഞ്ഞു. താൻ ഇതൊന്നും മുൻകൂട്ടി പറയുന്നതും അല്ല, ശുപാർശ ചെയ്യുന്നതും അല്ല എന്നും ട്രഷറി സെക്രട്ടറി പറഞ്ഞു. ഫെഡറൽ ഭരണത്തിന്റെ സ്വതന്ത്ര തീരുമാനങ്ങളെയാണ് താൻ ആഗ്രഹിക്കുന്നത്. അതാണ് തന്റെ പോളിസി എന്നും പറഞ്ഞു.

Treasury secretary Janet Yellen says a shocking $7 trillion in taxes is going uncollected

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam