ഫിലിബസ്റ്റർ പരിഷ്‌ക്കരണ നിർദ്ദേശം ബൈഡന്റെ പിന്തുണയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

JULY 18, 2021, 8:11 AM

ജനാധിപത്യത്തെ ക്കുറിച്ചും, വോട്ടവകാശ സംരക്ഷണത്തെ ക്കുറിച്ചും എല്ലാം പ്രതിപാദിച്ചു കൊണ്ട് പ്രസിഡന്റ് ബൈഡൻ ഈ ആഴ്ച പ്രസംഗിച്ചു. പക്ഷേ ഫിലിബസ്റ്റർ പരിഷ്‌ക്കരണത്തെക്കുറിച്ച് മാത്രം പ്രസിഡന്റ് മൗനം പാലിക്കുന്നു എന്ന് ഡെമോക്രാറ്റുകൾ പരാതിപ്പെടുന്നു. പാർട്ടിനയങ്ങൾക്കു രൂപം കൊടുക്കുന്നവരും, സജീവ പ്രവർത്തകരും ചിന്താക്കുഴപ്പത്തിലാണ്. ബൈഡൻ വിട്ടു പോകുന്ന അടിത്തറയാണ് ഫിലിബസ്റ്റർ പരിഷ്‌ക്കരണം എന്നത്. സെനറ്റിലെ അംഗങ്ങൾക്ക് പ്രത്യേകമായിയുള്ള നിയമസംരക്ഷണയാണിത്. ഇത് കൊണ്ട് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് നിയമ നിർമ്മാണത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും സെനറ്റ് ഭൂരിപക്ഷം വളരെ കൃത്യമായി നില നിൽക്കുന്നത് കൊണ്ട്.

വോട്ടവകാശം സംരക്ഷിക്കുന്നതിന് ഫോർ ദ പീപ്പിൾ ആക്ട് പാസാകാനുണ്ട് സെനറ്റിൽ. റിപ്പബ്ലിക്കൻ സ്വാധീനമുള്ള സംസ്ഥാനങ്ങൾ എല്ലാം അവരുടെ സംസ്ഥാനത്തുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ കർശനമായ നിർദ്ദേശങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. വോട്ടു ചെയ്യാൻ സ്വാഗതം ചെയ്യുന്നതിന് പകരം വോട്ടു ചെയ്യാൻ ചില സമൂഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെയെല്ലാം മറി കടക്കാൻ കൂടുതൽ വോട്ടവകാശം നൽകുന്ന ഫെഡറൽ നിയമം ഉണ്ടാക്കണം. അതാണ് പാസാക്കാൻ സാധിക്കാതെ ഇപ്പോഴും ഡെമോക്രാറ്റുകൾക്കു തലവേദന ആയി തുടരുന്നത്.

vachakam
vachakam
vachakam

ഫിലിബസ്റ്റർ നിയമ പരിഷ്‌ക്കരണം ഉണ്ടായാൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളു എന്ന് ഡെമോക്രാറ്റുകൾക്കു ബോധ്യമുണ്ട്. പക്ഷേ പ്രസിഡന്റ് ബൈഡൻ അക്കാര്യത്തിൽ മൗനം പാലിക്കുന്നു. ഡെമോക്രാറ്റിലെ സെനറ്റർ ജോ മാൻചിൻ, ക്രിസ്റ്റൻ സൈനമാ എന്നീ രണ്ടു സ്വതന്ത്ര ചിന്താഗതിക്കാരുടെ നിലപാട് വളരെ നിർണ്ണായകമാണ്. 'ഫിലിബസ്റ്റർ' നില നിൽക്കണം എന്നാണ് അവർ ഇരുവരും ആവശ്യപ്പെടുന്നത്. ബൈഡന്റെ നിശബ്ദത കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു 'ഫിലിബസ്റ്റർ' വിഷയത്തിൽ. വോട്ടിംഗ് അവകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെയെല്ലാം മറി കടക്കാൻ ഉതകുന്ന ഫെഡറൽ 'ഫോർ ദ പീപ്പിൾ ആക്ട്' പാസാക്കിയാൽ മാത്രമേ വോട്ടവകാശം ഉറപ്പിക്കാൻ സാധിക്കൂ.

Biden’s silence on filibuster Democrats patience

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam