ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഡ്രഗ്ഗ് ഗാങ്ങുകളെ പ്പോലെ പത്രറിപ്പോർട്ടർമാരോട് പെരുമാറുന്നു

JUNE 7, 2021, 4:14 PM

ബൈഡൻ ഭരണനേതൃത്വം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ നയം മാറ്റാൻ ആവശ്യപ്പെട്ടത് പത്രപ്രവർത്തകർക്ക് തല്ക്കാലം ഒരു ആശ്വാസം നൽകി എന്ന് വരാം പക്ഷേ ഭാവിയിൽ പത്രപ്രവർത്തകർക്കെതിരെ, കോടതി ഉത്തരവ് മൂലം വിവരങ്ങൾ ചോർത്താനും, ഫോൺകോളുകൾ ചോർത്താനും, ഒക്കെ ശ്രമം ഉണ്ടാകുമെന്നത് ഉറപ്പാണ്. അതൊരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തണം എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ, ആഡം ഗോൾഡ്മാൻ പറഞ്ഞു.

യു.എസ്. അറ്റോർണി ഓഫീസുകൾക്കെല്ലാം ഒരു ചരിത്രമുള്ളത്, വാർത്ത മാധ്യമ പ്രവർത്തകരെ അവർ ഡ്രഗ്ഗ് ഗാങ്ങുകളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ട്രീറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോൺ റിക്കോർഡുകളും, ഈമെയിലുകളും ചോർത്തി, രഹസ്യങ്ങൾ ചോർത്തി എടുക്കാൻ നടത്തുന്ന ശ്രമങ്ങൾ വളരെ നീചമാണ് എന്ന് ഗോൾഡ്മാൻ പറഞ്ഞു. അദ്ദേഹത്തിൽ നിന്നും പ്രോസിക്യൂട്ടർമാർ ഇതിനു മുൻപ് രഹസ്യമായി ഫോൺ റിക്കാർഡുകൾ ശേഖരിച്ചിട്ടുണ്ട്. ഓരോ പ്രസിഡന്റ്മാർ മാറി വരുമ്പോഴും ഇത്തരം നടപടികൾ ആരംഭിക്കുകയും, ചിലർ നിർത്തലാക്കുകയും ചെയ്യും. അതിനു പകരം ഒരു നിയമം ഉണ്ടാക്കിയാൽ ഇത്തരം സംഭവങ്ങൾ ഇനി മുതൽ ഭാവിയിൽ ഉണ്ടാകാതെ ഇരിക്കും എന്ന്. പ്രോസിക്യൂട്ടർമാർ ഇത്തരം കാര്യങ്ങൾക്ക് ശ്രമിക്കുമ്പോൾ അതിനെ എതിർക്കാൻ തക്കവിധം കരുത്തുള്ള നിയമം നമുക്കുണ്ടായിരിക്കണം. അവരെ ചോദ്യം ചെയ്യാനുള്ള നിയമം ഉണ്ടാകണം.

ഇപ്പോൾ ബൈഡൻ ആവശ്യപ്പെട്ടത് അനുസരിച്ചു ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പിന്മാറി. പക്ഷേ അവർ ഭാവിയിൽ വീണ്ടും ഇതിന് തന്നെ തയ്യാറാകും. അവരുടെ പഴയ പോളിസി ആവർത്തിക്കും. സി.എൻ.എൻ. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് കോളിൻസ് പറഞ്ഞു രഹസ്യാത്മകത സൂക്ഷിക്കാനുള്ള സ്വാതന്ത്രം പത്രപ്രവർത്തകർക്കും ആവശ്യമാണ്. എങ്കിൽ മാത്രമേ പത്രസ്വാതന്ത്രം പൂർണ്ണമായും സംരക്ഷിക്കപ്പെടുകയുള്ളു. പത്രറിപ്പോർട്ടർമാരെ ലഹരിക്കുള്ള കടത്തുകാരെ നിരീക്ഷിക്കുന്നത് പോലെ കൈകാര്യം ചെയ്യരുത് എന്ന് അവർ ഗോൾഡ്മാൻ പറഞ്ഞതിനെ പിന്തുടർന്ന് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam