ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവും, തൊഴിലാളി ക്ഷാമവും, ഫെഡറൽ റിസേർവ് ചൂണ്ടി കാട്ടുന്നു

JULY 10, 2021, 4:16 PM

ഫെഡറൽ റിസേർവ്, വെള്ളിയാഴ്ച പറഞ്ഞു, അത്യാവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളി ക്ഷാമവും മൂലം സാമ്പത്തിക ഉണർവിലേക്കുള്ള തിരിച്ചു വരവ് മന്ദിഭവിച്ചു എന്ന്. ആവശ്യക്കാർ കൂടിയതും, ഉത്തേജക പാക്കേജിന്റെ ഫലമായി കൂടുതൽ പണം ചെലവഴിച്ചതും മൂലം നാണയപ്പെരുപ്പം അനുഭവപ്പെട്ടു എന്ന് ഫെഡറൽ റിസേർവിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും, ആവശ്യത്തിന് നിർണ്ണായക മേഖലകളിൽ ജോലിക്കാരെ കിട്ടാനില്ലാതെയും കൂടി ആയപ്പോൾ പല വ്യവസായ മേഖലകളും സ്തംഭിച്ചു എന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഉത്തേജക പാക്കേജ് വളരെ നല്ല രീതിയിൽ ഗുണം ചെയ്തു. അത് വഴി സാമ്പത്തിക രംഗം കഴിഞ്ഞ വർഷത്തേതിലും വളർന്നു ഈ വർഷം ആദ്യ പകുതിയിൽ.

പുതിയ സാങ്കേതികത്വം സ്വീകരിക്കാൻ കോവിഡ് മഹാമാരി കാലത്ത് സാധിച്ചില്ല. ജോലിയിൽ നിന്ന് പലരും റിട്ടയർ ചെയ്തു പോയത് നികത്തനായില്ല, തൊഴിൽ രംഗത്ത്. തൊഴിൽ രംഗത്ത് കൂടുതൽ നേട്ടങ്ങളുണ്ടാകാൻ ഇനിയും കാത്തിരിയ്‌ക്കേണ്ടി വരും എന്ന് ഫെഡറൽ റിസേർവ് പറഞ്ഞു. നാണയപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നു. അതിനെ നിയന്ത്രിച്ചു നിലയ്ക്ക് നിർത്താൻ ഇപ്പോൾ ഫെഡറൽ റിസേർവ് ഒന്നും ചെയ്യുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam