തിരഞ്ഞെടുപ്പ് നിയമങ്ങൾ കൂടുതൽ വിപുലമായി പരിഷ്‌കരിക്കാൻ ഫെഡറൽ നേതൃത്വം തയ്യാറാകുന്നു

JULY 8, 2021, 9:05 AM

തിരഞ്ഞെടുപ്പ് നിയമങ്ങൾ കോൺഗ്രസിൽ പാസാകാതെ ഭരണ നേതൃത്വം കാത്തിരിയ്ക്കമ്പോൾ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും വ്യാഴാഴ്ച, പല പൊതു പരിപാടികളിലൂടെയും അല്ലാതെയും വോട്ടിംഗ് നിയമത്തിനെ കൂടുതൽ വിപുലീകരിയ്ക്കാൻ ചർച്ചകൾ നടത്തും. കോൺഗ്രസിൽ പാസാക്കാതെ അവശേഷിക്കുന്ന വോട്ടിങ്ങ് നിയമത്തിനെ കൂടുതൽ ആകർഷകമാക്കാനാണ് നീക്കം.

ദേശീയ പൗരാവകാശ നിയമ സംഘടനകളും നാഷണൽ ആക്ഷൻ നെറ്റവർക്ക്, നാഷണൽ അർബൻ ലീഗ്, തുടങ്ങിയ പൗരസ്വാതന്ത്രത്തിനും, വോട്ടവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കുന്ന സംഘടനകളുമായി ചർച്ചകൾ നടത്തും. ബൈഡൻ ഭരണ നേതൃത്വത്തിനും, ഡെമോക്രാറ്റുകൾക്കും, ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ എല്ലാവർക്കും വോട്ടു ചെയ്യാനുള്ള സ്വാതന്ത്രം നൽകുന്നത് ആയിരിക്കണമെന്ന ആശയം പ്രചരിപ്പിയ്ക്കും. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും വോട്ടവകാശം ഉറപ്പു വരുന്നതിനും, നില നിർത്തുന്നതിനും വേണ്ടി ബൈഡൻ പരിശ്രമിയ്ക്കും.

പ്രസിഡന്റ് ബൈഡനുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തുന്നതിന് തയ്യാറായി കഴിഞ്ഞു. അവർ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യം, വോട്ടവകാശം, ഇവ ചില സംസ്ഥാനങ്ങളിൽ ഭീഷണി നേരിടുന്നു എന്ന് അവരും അംഗീകരിയ്ക്കുന്നു. അമേരിക്കൻ ജനതയുടെ മൗലീക അവകാശമാണ് വോട്ടവകാശം. അത് പരിശുദ്ധമായ അവകാശമാണ്. അത് സംരക്ഷിയ്ക്കപ്പെടണം എന്ന് പൗരാവകാശ സംഘടനാ നേതാക്കൾ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam