കാപ്പിറ്റോൾ സംഭവത്തിൽ ജനുവരി 6 ന് വെടിയേറ്റു കൊല്ലപ്പെട്ട ആളുടെ വീട്ടുകാർ കോടതിയിൽ

JUNE 9, 2021, 4:32 PM

കാപ്പിറ്റോൾ അക്രമണത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ട ആഷ്‌ലി ബാബിറ്റ്‌സ് കുടുംബാംഗങ്ങൾ, വാഷിംഗ്ടൺ ഡി.സി. ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു, ആഷ്‌ലിയെ കൊലപ്പെടുത്തുന്നതിനു വെടി വച്ച പോലീസ് ഓഫീസറുടെ വിവരങ്ങൾ പുറത്തു വിടണം എന്ന്. പക്ഷേ അത് നൽകാത്തത് കൊണ്ട് കുടുംബം കോടതിയെ സമീപിക്കുകയാണ്. യു.എസ്. കാപ്പിറ്റൾ പോലീസിൽ നിന്ന് നഷ്ടപരിഹാരമായി $ 10 മില്യനിൽ കൂടുതൽ ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു വ്യവഹാരത്തിനും അവർ തയ്യാറെടുക്കുന്നു എന്ന് കുടുംബത്തിന് വേണ്ടി ഹാജരാകുന്ന വക്കീൽ പറഞ്ഞു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെടി വച്ച പോലീസ് ഓഫീസറുടെ പേര് വിവരം പറയാത്തത് കൊണ്ടും ഓഫീസർക്ക് എതിരെ ക്രിമിനൽ നടപടി എടുക്കാത്തത് കൊണ്ടുമാണ് ആഷ്‌ലി ബാബിറ്റ്‌സിന്റെ കുടുംബം സിവിൽ കേസിനു മുന്നോട്ടു വന്നത്. വാഷിങ്ടൺ ഡി.സി. അധികാരികൾ പോലീസ് ഓഫീസറുടെ പേര് വിവരം കൈമാറാത്തതും, കൃത്യവിലോപമായി സിവിൽ കോടതിയിൽ പരാതി കൊടുത്തു.

ജനുവരി 6 നു നടന്ന വെടിവയ്പിന്റെ വീഡിയോ ദൃശ്യങ്ങളും, സാക്ഷികളുടെ പ്രസ്താവനകളും അന്വേഷണ ഭാഗമായി പോലീസിന് ലഭിച്ച വിവരങ്ങളുടെ രേഖകളും കുടുംബം ആവശ്യപ്പെടുന്നു കോടതിയിൽ. സിവിൽ കേസുകൾ, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപ്പീരിയർ കോടതിയിൽ കഴിഞ്ഞ ആഴ്ച ഫയൽ ചെയ്തു. ബാബിറ്റ്‌സിനെ വെടി വച്ച പോലീസ് ഓഫീസർക്ക് എതിരെ ക്രിമിനൽ കുറ്റമൊന്നും ചാർജ് ചെയ്യുന്നില്ല എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്  തീരുമാനിച്ചതിന് ഒരു മാസം കഴിഞ്ഞപ്പോഴാണ് അവരുടെ കുടുംബം കോടതിയെ സമീപിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam