കൊവിഡ്; കോൺഗ്രസിന്റെ അധ്യക്ഷ തെരെഞ്ഞെടുപ്പ് ഉടനില്ല

MAY 10, 2021, 4:44 PM

ന്യൂ ഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റിവച്ചു.ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല എന്നതിനാൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ  മാറ്റിവയ്ക്കാൻ കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ തീരുമാനിച്ചു.

കഴിഞ്ഞ സിഡബ്ല്യുസി യോഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി വോട്ടെടുപ്പ് ജൂൺ 23 തീയതി നടത്താമെന്ന് നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ ഈ സാഹചര്യത്തിൽ  തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാൽ അടുത്ത ഷെഡ്യൂൾ  പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും.

പാർട്ടിയുടെ പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.എന്നാൽ കൊവിഡ് വ്യാപനം മുൻനിർത്തി ഇപ്പോൾ തെരഞ്ഞെടുപ്പ് അവശ്യമില്ലെന്ന് മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവർ അഭിപ്രായപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന്  ഇടക്കാല അദ്ധ്യക്ഷയായ  സോണിയാ ഗാന്ധി അവശ്യപ്പെട്ടു.തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് സോണിയ വ്യക്തമാക്കി.തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേരിട്ട തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ അറിയിച്ചിട്ടുണ്ട്.

English summary: The elections for Congress president have been postponed due to covid


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam