മാധ്യമപ്രവര്‍ത്തകരെയും മുന്‍ നിര പോരാളികളില്‍: ഡി.എം.കെ

MAY 4, 2021, 11:52 AM

മാധ്യമപ്രവര്‍ത്തകരെയും മുന്‍ നിര പോരാളികളില്‍ ഉള്‍പ്പെടുത്തി തമിഴ്​നാട്ടില്‍ അധികാരമേറ്റ ഡി.എം.കെ നേതൃത്വം . ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

‘പത്ര -ദൃശ്യ -ശ്രവ്യ മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ അപകടത്തിലാക്കിയാണ്​ മഴയിലും വെയിലത്തും വെള്ള​പ്പൊ ക്കത്തിലും ജോലി ചെയ്യുന്നത്​. തമിഴ്​നാട്ടില്‍ അവരെ മുന്‍നിര പോരാളികളായി പ്രഖ്യാപിക്കും’ -എം.കെ. സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു .

മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചതോടെ എല്ലാ ആനുകൂല്യങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരാകും. കോവിഡ് പ്രതിരോധ വാക്​സിന്‍ വിതരണത്തിലും അവര്‍ക്ക് മുന്‍ഗണന ലഭിക്കും.അതെ സമയം നേരത്തേ ബിഹാര്‍, പഞ്ചാബ്​, മധ്യ​പ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ മുന്‍നിര പോരാളികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam