ബൈഡൻ പറയുന്നു 'തന്റെ ഭരണ നേതൃത്വം $1400 ന്റെ ഉത്തേജക ചെക്ക് കൊടുക്കാൻ നിശ്ചയിച്ചു ഉറപ്പിച്ചിരിക്കയാണ്, കോൺഗ്രസ് നിയമം പാസാക്കിയാൽ മാത്രം മതി' എന്ന് വെള്ളിയാഴ്ച പറഞ്ഞു. 'ഉത്തേജക ചെക്ക് കോൺഗ്രസ് തന്റെ നിയമം പാസാക്കിയാൽ ഉടനെ തന്നെ എത്തി ചേരും' എന്ന് പറഞ്ഞു. 'സെനറ്റും, പ്രതിനിധിസഭയും എന്റെ നിയമബിൽ പാസാക്കിയാൽ ഉടനെ തന്നെ ഉത്തേജക ചെക്ക് ലഭിക്കും' എന്ന് പറഞ്ഞു.
$600 ന്റെ സഹായം നേരത്തെ കിട്ടിയിരുന്നു, അതിന്റെ ബാക്കി ആയ $1400 നിങ്ങൾക്ക് ലഭിയ്ക്കണം. അത് നൽകാൻ ഞാൻ നിശ്ചയിച്ചതാണ് ' പ്രസിഡന്റ് പറഞ്ഞു.'തൊഴിൽ ചെയ്തു ജീവിക്കുന്നവർക്കും, ഇടത്തരക്കാർക്കും' ആണ് ഈ സഹായം കൂടുതൽ ആവശ്യമായിരിക്കുന്നത്. അവർക്കു തന്നെ ആയിരിയ്ക്കും അത് കിട്ടുക. കോൺഗ്രസ് അംഗങ്ങൾക്കും, ചില റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കും ഉത്തേജക പാക്കേജ് നേരിട്ട് കൊടുക്കുന്ന രീതിയോട് കാര്യമായ യോജിപ്പില്ല.
അത് ഭാരിച്ച ചെലവ് വരുത്തി വെയ്ക്കും എന്നാണ് അവരുടെ അഭിപ്രായം. വെള്ളിയാഴ്ച ഡെമോക്രാറ്റുകൾ അവരുടെ കൊറോണ വൈറസ് റിലീഫ് പാക്കേജ് പുറത്തു വിട്ടു. അർഹതയുള്ളവർക്കു നേരിട്ട് ക്യാഷ് ലഭിക്കുന്ന ഉത്തേജക പാക്കേജിന്റെ പൂർണ്ണ രൂപം എല്ലാവർക്കും വ്യക്തമായി.
സ്പീക്കർ നാൻസി പെലോസി പറഞ്ഞത് ഫെബ്രുവരി അവസാനിക്കുന്നതിനു മുൻപായി കോൺഗ്രസ് ഈ സഹായ പദ്ധതി പാസാക്കും എന്നാണ്. ഡെമോക്രാറ്റുകൾ ഇരുസഭകളിലും വോട്ടു ചെയ്തു ബിൽ പാസാക്കും. മാർച്ചിൽ എല്ലാവർക്കും സഹായം കിട്ടി തുടങ്ങും.
Biden says Administration Committed to $1400 stimulus checks.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.