അടിസ്ഥാനസൗകര്യ വികസനബിൽ പ്രതിനിധിസഭ ആദ്യം പാസാക്കണം എന്ന് സൈനമ

OCTOBER 15, 2021, 7:12 AM

യു.എസ്. സെനറ്റർ ക്രിസ്റ്റെൻ സൈനമ തന്റെ സഹ ഡെമോക്രാറ്റുകളായ പ്രതിനിധിസഭ അംഗങ്ങളോട് പറഞ്ഞു കോൺഗ്രസിന്റെ പരിഗണനയ്ക്കായി നൽകിയിരിക്കുന്ന 1 ട്രില്യൻ അടിസ്ഥാന വികസനബിൽ പാസാക്കാതെ സെനറ്റിലെ ബൈഡന്റെ വൻകിട പാക്കേജ് ബില്ലിൽ താൻ വോട്ടു ചെയ്യുകയില്ല എന്ന്. സെനറ്റിലെ വോട്ടു നില 50 -50 ആയതു കൊണ്ട് സെനറ്റ് അംഗങ്ങൾ എല്ലാവരും വോട്ടു ചെയ്തു പാസാക്കണം ബൈഡന്റെ പ്രധാന ചെലവാക്കൽ ബിൽ. എന്നാൽ പ്രതിനിധിസഭയിൽ ഡെമോക്രാറ്റ് ഭൂരിപക്ഷം ഉണ്ടെങ്കിലും അവർ സെനറ്റ് പാസാക്കിയ അടിസ്ഥാനസൗകര്യവികസനബിൽ വോട്ടിനിടാതെ കാത്തിരിക്കുന്നു.

ഇരുസഭകളിലും ഒരേ സമയം ബില്ലുകൾ പാസാക്കാനാണ് സ്പീക്കർ കാത്തിരിക്കുന്നത് എന്ന് പറയുന്നു. മിതവാദികളായ സൈനമയും, സെനറ്റർ ജോ മാൻചിനും സെനറ്റിൽ അവതരിപ്പിക്കുന്ന ബില്ലിൽ നേതാക്കൾ ആവശ്യപ്പെടുന്നത് പോലെ സമയപരിധിക്കുള്ളിൽ വോട്ടു ചെയ്യുകയില്ല എന്നറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകൾക്ക് നേരിയ ഭൂരിപക്ഷം പ്രതിനിധിസഭയിൽ ഉണ്ടെങ്കിലും അവർ അധികാര വടംവലി നടത്തുന്നു.

നവംബർ സമയപരിധി വയ്ക്കാൻ പ്രതിനിധിസഭയിലെ ഡെമോക്രാറ്റുകൾ നിർദ്ദേശിച്ചു. എന്നാൽ അത്തരം കാലാവധി നിശ്ചയിക്കൽ സെനറ്റർ മാൻചിനും സൈനമയും തള്ളിക്കളയുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻസാക്കി പറഞ്ഞത് ചർച്ചകളും മറ്റും തുടരുന്നു അതിന് സമയപരിധി ഒന്നുമില്ലെന്ന്. മുന്നോട്ടുള്ള പോക്കിന് നമ്മൾ ആകാംക്ഷ ഉള്ളവരാണ് എന്ന് മാത്രം. അത് കൊണ്ട് വേഗത്തിലാക്കാൻ ശ്രമിക്കുന്നു. നടപടി ഉണ്ടാകാൻ ആകാംക്ഷയുമുണ്ടെന്ന്.

vachakam
vachakam
vachakam

Senator Sinema rejects vote on big Biden package before infrastructure – source

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam