ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നികുതി എന്ന നീക്കം സൈനമ എതിർക്കുന്നു

OCTOBER 21, 2021, 7:24 AM

ഡെമോക്രാറ്റുകൾക്ക് നികുതി വർദ്ധിപ്പിക്കുന്നതിന് ഒരു പ്രശ്‌നമായി തുടരുന്നത് അവരുടെ സെനറ്റ് അംഗം ക്രിസ്റ്റെൻ സൈനമയാണ്. പ്രസിഡന്റ് ബൈഡന്റെ സോഷ്യൽ അജണ്ടയിൽ കൂടുതൽ പണം ചിലവാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പ് ഈ ആഴ്ച അവസാനം ഉണ്ടാകണം. പക്ഷേ സൈനമ പാർട്ടിയുടെ പ്രധാന ലക്ഷ്യമായ നികുതി വർദ്ധന ഉയർന്ന വരുമാനക്കാർക്കും, കോർപറേഷനുകൾക്കും ഏർപ്പെടുത്താൻ ലക്ഷ്യമിടുന്നതിനെ എതിർക്കുന്നു.

2017ൽ മുൻ പ്രസിഡന്റ് നികുതി ഇളവ് പ്രഖ്യാപിച്ചു കോർപറേറ്റുകൾക്കും, ഉന്നത വരുമാനക്കാർക്കും. അപ്പോൾ മുതൽ ഡെമോക്രാറ്റുകൾ ആഗ്രഹിച്ചു നികുതി വർദ്ധന ഉണ്ടാകണമെന്ന്. പക്ഷേ സെനറ്റിലെ നിർണ്ണായക വോട്ടെടുപ്പിൽ രണ്ടു അംഗങ്ങൾ പല നിർദേശങ്ങൾക്കും എതിർക്കുന്നു. ബൈഡന്റെ പ്രധാന അജണ്ടകൾക്കു വിലങ്ങു തടി ആയി തുടരുന്നു ജോ മാൻചിനും, സൈനമയും രണ്ടു ഡെമോക്രാറ്റുകൾ നിർണ്ണായക വോട്ടുകളാണ്. സെനറ്റർ ജോ മാൻചിൻ നികുതി വർദ്ധനയ്ക്ക് അനുകൂലമാണ്. ഉയർന്ന വരുമാനക്കാരെയും, കോർപറേറ്റുകളെയും കൂടുതൽ നികുതിക്ക് വിധേയരാക്കണം എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ സൈനമയും കൂടി അനുകൂലമായ ഒരു നികുതി നിർദ്ദേശത്തിന് ഡെമോക്രാറ്റുകൾ ആലോചനകൾ തുടരുന്നു.

ന്യായമായ മാർഗ്ഗങ്ങളിലൂടെ ഒരു നയം രൂപീകരിക്കാൻ ശ്രമിക്കും എന്നാണ് പ്രതിനിധിസഭ മിൻസ് കമ്മറ്റി ചെയർ റിച്ചാർഡ് നീൽ പറഞ്ഞത്. സൈനമയുടെ നിലപാടുകളെ ലഘൂകരിപ്പിക്കാൻ സഹപ്രവർത്തകർ എല്ലാവരും ചേർന്ന് പരിശ്രമിക്കുന്നുണ്ട്. എപ്പോഴും പുതുക്കുന്ന ഒരു നികുതി നിർദ്ദേശം പാർട്ടിക്കില്ല. ഓരോ അര മണിക്കൂറിലും മാറ്റി പറയുന്ന ഒരു നികുതി നിർദ്ദേശം പാർട്ടിക്ക് പിൻതുടരാൻ കഴിയില്ല എന്ന് കമ്മറ്റി ചെയർ പറഞ്ഞു. സൈനമ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് അവരുടെ സ്വന്തം സ്റ്റേറ്റിൽ 2024 ൽ മാത്രമാണ്. 2017 ലെ നികുതി കുറവ് ചെയ്ത നടപടി മൂലം വളരെ ധനികർക്ക് ഗുണം ഉണ്ടായി.

vachakam
vachakam
vachakam

Sinema blows up Democrats plan to tax high earners, Corporations

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam