'കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കും'; കെ.സുരേന്ദ്രന് ഒളിയമ്പുമായി ശോഭ സുരേന്ദ്രന്‍ 

MARCH 26, 2023, 8:11 PM

തൃശൂര്‍: ബി.ജെ.പി വേദിയില്‍ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും.തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്.

പണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബി.ജെ.പിയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇന്ന് തെരുവില്‍ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകള്‍ പാര്‍ട്ടിയിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ബിജെപിയില്‍ സുരേന്ദ്രനോ ശോഭയോ വിഷയമേയല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും ഒരല്‍പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിഷമിപ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam