മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്; ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി

JUNE 30, 2022, 6:20 PM

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് വൈകീട്ട് ചുമതലയേറ്റേക്കും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴരക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ വെച്ച് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് നടന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്.

ഇതിനിടെയാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലെത്തിയത്. മുംബൈയിലെത്തിയ ഷിന്‍ഡെ ഫഡ്‌നാവിസിനൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു.

vachakam
vachakam
vachakam

അതിന് മുമ്പ് ഫഡ്‌നാവിസിന്റെ വസതിയിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തിയിരുന്നു.മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഏക്‌നാഥ് ഷിന്‍ഡെയും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് എം.എല്‍.എമാരും ആദ്യം അസമിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഗോവയിലേക്ക് പോകുകയായിരുന്നു.

അല്‍പസമയം മുമ്പാണ് ഷിന്‍ഡെ മുംബൈയിലെത്തിയത്.മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടത്താനാണ് ഷിന്‍ഡെ മുംബൈയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് ഇതുവരെ ബി.ജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നും നേരത്തെ ഷിന്‍ഡെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam