ഉദ്ധവിനെ തിരുത്തി ഷിന്‍ഡെ; മുംബൈയിലെ ടിപ്പു സുല്‍ത്താന്‍ പാര്‍ക്കിന്റെ പേര് മാറ്റുന്നു

JANUARY 27, 2023, 4:47 PM

മുംബൈ: ഹിന്ദുത്വ ചാംപ്യനാവാനുള്ള സേനയുടെ ഇരു വിഭാഗങ്ങളുടെയും മല്‍സരത്തില്‍ ഉദ്ധവിന്റെ വലയില്‍ ഗോളടിച്ച് ഷിന്‍ഡെ വിഭാഗം. ഉദ്ധവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുംബൈയിലെ പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയതാണ് ഷിന്‍ഡെ തിരുത്തിയിരിക്കുന്നത്. മലാഡിലെ പാര്‍ക്കിന്റെ പേര് മാറ്റാന്‍ കളക്ടറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശരിയുടെ വിജയമാണിതെന്ന് മുംബൈ സബ്അര്‍ബന്‍ ജില്ലാ സംരക്ഷണ മന്ത്രി മംഗാള്‍ പ്രഭാത് ലോധ ട്വീറ്റ് ചെയ്തു. സകല്‍ ഹിന്ദു സമാജ് സംഘടനയുടെ ആവശ്യം മാനിച്ചാണ് നടപടിയെന്നും ലോധ പറഞ്ഞു.

ചില ആളുകള്‍ പാര്‍ക്കിന്റെ പേര് ടിപ്പു സുല്‍ത്താന്‍ പാര്‍ക്കെന്ന് മാറ്റിയെന്ന് കാട്ടി ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. പ്രദേശവാസികള്‍ ഇതിനെ എതിര്‍ത്തു. ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ ബാനറുകള്‍ നീക്കാനും വേണ്ടത് ചെയ്യാനും അധികാരികള്‍ക്ക് താന്‍ നിര്‍ദേശം നല്‍കുകയായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam