ശശി തരൂർ എൻസിപിയിലേക്കോ? പ്രതികരണം ഇങ്ങനെ 

DECEMBER 5, 2022, 9:54 AM

എൻസിപിയിലേക്ക് ക്ഷണിച്ച പി.സി.ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂർ. എൻസിപിയിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം എൻസിപിയിലേക്കില്ലെന്നും പറഞ്ഞു.

ഞാൻ പോകുന്നുണ്ടെങ്കിൽ അല്ലെ സ്വാഗതം ചെയ്യേണ്ടത്. എൻസിപിയിലേക്ക് പോകുന്നില്ല. അത്തരം വിഷയങ്ങൾ പി.സി.ചാക്കോയുമായി ചർച്ച നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു.

വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കേണ്ട സമയമായി. എല്ലാം നല്ലപോലെ പരിഹാരിക്കണമെന്നാണ് ആ​​ഗ്രഹം. ഇരുകൂട്ടരുടെയും ഭാഗത്തും ശരികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സമരക്കാർ തുറമുഖ നിർമ്മാണം നിർത്തണം എന്ന നിലപാടിൽ മാത്രം നിൽക്കരുത്. വികസനവിരുദ്ധം എന്ന നിലയിൽ സമരത്തെ വ്യാഖ്യാനിക്കരുത്. സമരക്കാർക്ക് വേണ്ടത് സർക്കാർ ചെയ്തു എന്ന് പറയാനാകില്ല. വികസനം വേണം. ജനങ്ങളെ ഒപ്പം ചേർത്തുള്ള വികസനമാണ് വേണ്ടത്.

വിഴിഞ്ഞത്ത് സമവായം വേണം. രണ്ട് ഭാഗത്തും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവരാണ്. നമ്മൾ തിരിച്ച് എന്ത് ചെയ്തു എന്നത് ചോദ്യമാണ് അവർ ഉയർന്നതെന്നും അദ്ദേഹം പറ‍ഞ്ഞു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam