സെനറ്റ് നേതൃത്വം മക്കോനൽ രാജിവയ്ക്കണമെന്ന്

FEBRUARY 18, 2021, 8:18 AM

കെന്റക്കിയിലെ, നെൽസൺ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കോൺഫറൻസ് ചെയർമാൻ ഡോൺ ത്രാഷർ, സെനറ്റ് നേതാവ് മിച്ച് മക്കോനൽ രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. കൗണ്ടിയിലെ ജനങ്ങൾ ബഹുഭൂരിപക്ഷവും മുൻ പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്നവരാണ്.

താങ്കളുടെ ഇപ്പോഴത്തെ നിലപാടുകൾ ട്രംപിനു വിരുദ്ധമായതാണ്, 'തന്മൂലം അവർക്കു വേണ്ടി ഞാൻ ആവശ്യപ്പെടുന്നു സെനറ്റിലെ താങ്കളുടെ നേതൃസ്ഥാനം രാജിവയ്ക്കണം എന്ന് ' ഒരു പ്രസ്താവനയിലൂടെ ത്രാഷർ ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രൈമറി തിരഞ്ഞെടുപ്പിൽ കൗണ്ടിയിലെ ജനങ്ങൾ താങ്കൾക്ക് നൽകിയ പിന്തുണ ഇപ്പോൾ അവർ താങ്കൾക്കു നൽകുന്നില്ല 'അവർക്കു വേണ്ടി ഞാൻ താങ്കളുടെ രാജി ആവശ്യപ്പെടുന്നു'.

മുൻ പ്രസിഡന്റ് ട്രംപിനെ മിച്ച് മക്കോനൽ വിമർശിക്കാൻ തുടങ്ങിയതു മുതൽ റിപ്പബ്ലിക്കൻ അനുഭാവികളുടെ പ്രതിഷേധം ശക്തമായി ഉയർന്നു. കെന്റക്കി സെനറ്റർ, ട്രംപിനെ കുറ്റവിമുക്തനാക്കുന്നതിനു വോട്ടു ചെയ്തിരുന്നു. അതേക്കുറിച്ച് പറഞ്ഞത്. 'ഇപ്പോൾ ഭരണത്തിൽ ഇല്ലാത്ത ഒരാളെ ഇംപീച്ച് ചെയ്യുന്നതു ഭരണഘടന അനുസരിച്ച് ശരിയല്ലാത്തതു കൊണ്ടു മാത്രം വോട്ടു ചെയ്തു' എന്നാണ്.

vachakam
vachakam
vachakam

പക്ഷേ വോട്ടിനു ശേഷം സെനറ്റിൽ പ്രസംഗിച്ചപ്പോൾ ട്രംപിന്റെ കുറ്റമാണ് പൂർണ്ണമായും അക്രമണത്തിനു പിന്നിൽ എന്ന് ആരോപിക്കയും ചെയ്തിരുന്നു. അതിനു മറുപടിയായി ട്രംപ് കഴിഞ്ഞ ദിവസം 'മക്കോനൽ, രാഷ്ട്രീയ നുഴഞ്ഞുകയറ്റക്കാരനും, വിരസനും, പുഞ്ചിരിയ്ക്കാൻ അറിയാത്തവനും' എന്നു കളിയാക്കി. നേതൃത്വ സ്ഥാനത്തു നിന്നും മാറ്റണമെന്നും ആഹ്വാനം ചെയ്തിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടി ഇനി മക്കോനലിന്റെ പുറകിൽ നിന്നാൽ അവരൊന്നും ഇനി ജയിക്കാൻ പോകുന്നില്ല വരും തിരഞ്ഞെടുപ്പിൽ എന്നും ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

Kentucky county GOP chair calls on McConnell to resign

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam