സെനറ്റ് ജുഡീഷ്യറി കമ്മറ്റി റിപ്പോർട്ട് കൂടുതൽ വെളിച്ചം വീശുന്നു

OCTOBER 8, 2021, 7:01 AM

സെനറ്റ് ജുഡീഷ്യറി കമ്മറ്റി വ്യാഴാഴ്ച പുറത്തു വിട്ട പുതിയ ഒരു റിപ്പോർട്ടിൽ, മുൻ പ്രസിഡന്റ് ട്രംപ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾക്കു വെളിച്ചം വീശുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുണ്ടായി എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു ട്രംപ്, തെളിവുകൾ ഒന്നുമില്ലാതെ.

മുൻ പ്രസിഡന്റ് അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള പലതും ശ്രമിച്ചു എന്ന് 394 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയർമാൻ ഡിയ്ക്ക് ഡർബിൻ ഒരു പ്രസ്താവനയിൽ പറയുന്നു, റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ഭരണഘടനാപരമായ പ്രതിസന്ധിയിൽ എത്ര മാത്രം വളരെയടുത്ത് ചെന്നു എന്നും, അദ്ദേഹത്തിന്റെ ശക്തമായ പ്രചരണ തന്ത്രങ്ങളെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നേതാക്കൾ ധീരമായി ചെറുത്തു നിന്നതിൽ അവരെ അഭിനന്ദിക്കുന്നു എന്നും പറഞ്ഞു. 'അധികാരത്തിൽ തുടരുന്നതിനു വേണ്ടി ട്രംപ് ഭരണഘടനയെ പ്പോലും അവഗണിക്കുമായിരുന്നു. അത്തരം ഭരണഘടനാലംഘനങ്ങൾ അധികാര ദുർവിനിയോഗങ്ങൾ ഇനി സംഭവിക്കാൻ പാടില്ല' എന്ന് ഡർബിൻ പറഞ്ഞു.

സെനറ്റ് കമ്മറ്റിയിലെ റിപ്പബ്ലിക്കൻസ് അവരുടെ മാത്രമായ റിപ്പോർട്ട് പുറത്തു വിട്ടു, ഡെമോക്രാറ്റുകളുടെ കണ്ടെത്തലുകൾക്ക് പകരമായി. ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാതികൾ അടിസ്ഥാനമില്ലാത്തത് എന്ന ഉറച്ച നിലപാട് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ ഉയർന്ന നേതാക്കൾ സ്വീകരിച്ചത് അഭിനന്ദനം അർഹിക്കുന്നു എന്ന് ഡർബിൻ പറഞ്ഞു.

vachakam
vachakam
vachakam

Senate report reveals new details about Trump’s efforts to push justice department to ever turn election

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam