തിരഞ്ഞെടുപ്പ് നിയമനിർമ്മാണവുമായി സെനറ്റ് ഡെമോക്രാറ്റുകൾ

MAY 11, 2021, 4:00 PM

സെനറ്റ് ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് നിയമപരിഷ്‌ക്കരണ ബിൽ വളരെ പ്രാധാന്യത്തോടെ, ജനങ്ങളുടെ വോട്ടവകാശസംരക്ഷണത്തിനും ആവശ്യമായത് എന്ന് വാദിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അതിനെ എതിർക്കും എന്ന് പറയുന്നു. ഡെമോക്രാറ്റുകൾക്ക് ഭരണം കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഫെഡറൽ നിയമങ്ങൾ നടപ്പിലാക്കി സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള തന്ത്രമാണിത് എന്നും പറയുന്നു.

സെനറ്റ് റൂൾസ് കമ്മറ്റി ചൊവ്വാഴ്ച നടത്തുന്ന ഹിയറിങ്ങിൽ ഇലക്ഷൻ നിയമപരിഷ്‌ക്കാര ബിൽ അവതരിപ്പിക്കും. കമ്മറ്റി ഹിയറിങ്ങിനു ശേഷം അടുത്ത ഘട്ടത്തിൽ എത്തിക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത്. മാർച്ച് 24 ന് നടന്നു കഴിഞ്ഞ ഹിയറിങ്ങിൽ സെനറ്റ് ലീഡർ ചുക്ക് ക്ഷൂമർ റിപ്പബ്ലിക്കൻ മിച്ച് മക്കോനലുമായി ചൂട് പിടിച്ച വാദപ്രതിവാദങ്ങൾ നടക്കുകയുണ്ടായി. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ കർശനമാക്കുന്നത് 2020 ൽ പരാജയപ്പെട്ടത് കൊണ്ടാണ് എന്ന് ചുക്ക് ക്ഷൂമർ മക്കോനലിനോട് ചോദിക്കുന്നുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഫെഡറൽ വോട്ടിംഗ് നിയമ പരിഷ്‌ക്കാരവുമായി ഡെമോക്രാറ്റുകൾ രംഗത്ത് വന്നിരിക്കുന്നത് എന്നും അവർ ആരോപിച്ചു.

റിപ്പബ്ലിക്കൻ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന നിയമങ്ങൾ പരിഷ്‌ക്കരിച്ച് വോട്ടുകളെ നിയന്ത്രിക്കാനും, അവരുടെ താല്പര്യങ്ങൾ അനുസരിച്ച് കാര്യങ്ങൾ നീക്കാനുമാണ് ശ്രമിച്ചത്. ഈ നടപടികളെ നേരിടാനാണ് ഫെഡറൽ നിയമ നിർമ്മാണം വഴി ഡെമോക്രാറ്റുകൾ പരിശ്രമിക്കുന്നത്. തിരഞ്ഞെടുപ്പുകളെ കൂടുതൽ നിയമങ്ങളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്കാർ വോട്ടുകളെ നിരുത്സാഹപ്പെടുത്താനാണ് എന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്, പരിഷ്‌കരിച്ച വോട്ടിംഗ് നിയമങ്ങൾ എല്ലാം തിരഞ്ഞെടുപ്പിന്റെ നല്ല സുതാര്യമായ നടത്തിപ്പിന് ഉറപ്പു വരുത്തും എന്നാണ്.

vachakam
vachakam
vachakam

Senate Democrats press ahead with election reform bill

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam