'ബി.ജെ.പി നീക്കം വിജയിക്കില്ല'; മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും; ശരദ് പവാർ

JUNE 21, 2022, 3:51 PM

ഡൽഹി: മഹാവികാസ് അഘാഡി സഖ്യത്തെ താഴെയിറക്കാൻ ബിജെപി നീക്കമെന്ന് ശരദ് പവാർ. നിലവിലുള്ള പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും. സർക്കാരിനെ താഴെ ഇറക്കാനുള്ള ബിജെപി നീക്കം നേരത്തെ പരാജയപ്പെട്ടതാണ്. 

മുഖ്യമന്ത്രി ആകണമെന്ന് ഷിൻഡേ ഇതുവരെ പാർട്ടിയിൽ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു.ശിവസേനക്കുള്ളിലുള്ള പ്രശ്‌നമായി മാത്രം കണ്ടാൽ മതി. 

സഖ്യകക്ഷികൾ ഒരുമിച്ച് ആ പശ്‌നം പരിഹരിക്കുമെന്നും സ്ഥിരതയുള്ള സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

ഇന്ന് രാത്രി മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തും, വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായുള്ള ചര്‍ച്ചയില്‍ വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പവാര്‍ പറഞ്ഞു. 

മറുഭാഗത്ത് ഗുജറാത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി ഹോട്ടലില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദ്ധാനം ചെയ്തതായാണ് വിവരം. ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവസേന നീക്കം ഊര്‍ജ്ജിതമാക്കി. ഷിന്‍ഡെയ്ക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 35 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam