ജനുവരി 6 ന്റെ റാലി സംഘാടകരെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് സെലക്ട് കമ്മറ്റി

OCTOBER 14, 2021, 8:18 AM

യു.എസ്. കാപ്പിറ്റോൾ അക്രമസംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സെലക്ട് കമ്മറ്റി പാനലിന്റെ ആവശ്യപ്രകാരം രേഖകൾ ഹാജരാക്കാൻ തയ്യാറായി കുറഞ്ഞത് മൂന്ന് ഒഫീഷ്യൽസ് തയ്യാറായി. ജനുവരി 6 ന്റെ അക്രമസംഭവങ്ങൾക്ക് പിന്നിൽ നേതൃത്വം കൊടുക്കുകയും സംഘടിപ്പിക്കുകയും ചെയ്ത 11 സംഘാടകരെയും, ഭാരവാഹികളെയും രേഖകൾ നല്കാൻ ആവശ്യപ്പെട്ടിരുന്നു സെലക്ട് കമ്മറ്റി. ബുധനാഴ്ച കാലാവധിയും കൊടുത്തിരുന്നു. സംഘാടകർ കമ്മറ്റി മുൻപാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി സാക്ഷി പറയാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് മറ്റ് പല മുതിർന്ന മുൻ വൈറ്റ് ഹൗസ് ഒഫീഷ്യൽസിനും കൊടുത്തിരുന്നു. ട്രംപിന്റെ മുൻ ഉപദേശകരും, മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. അവരൊക്കെ ഇപ്പോഴും സഹകരിക്കാൻ വിസമ്മതിച്ചു. അവർക്കെതിരെ കോടതി അലക്ഷ്യത്തിനുള്ള നിയമനടപടികളും ഉണ്ടാകും. ബുധനാഴ്ച കാലാവധിക്ക് മുൻപായി രേഖകൾ നല്കാൻ തയ്യാറായവരിൽ ഒരു സെക്യൂരിറ്റി നൽകുന്ന കമ്പനിയുടെ ലിണ്ടൻ ബ്രെന്റനാൽ ഉൾപ്പെടും.

റാലി നടന്ന ദിവസം സുരക്ഷാക്രമീകരങ്ങൾ കൊടുക്കുന്നതിന് ആ കമ്പനിയെ ഏൽപ്പിച്ചിരുന്നു. മറ്റുള്ള രണ്ടു പേർ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരും, വൈറ്റ് ഹൗസ് സ്റ്റാഫുകളുമാണ്. അവർ മെഗാൻ പവ്വേർസ്, ഹന്നാ സലേം, എന്നിവരാണ്. ജനുവരി 6 ന്റെ റാലിയ്ക്കു പെർമിറ്റ് നൽകിയതായി രേഖകളിൽ സൂചിപ്പിക്കുന്നു. പതിനൊന്നു സംഘാടകരെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. അവരിൽ എത്ര പേർ കാലാവധിയ്ക്ക് മുൻപ് തയ്യാറാകും എന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

Jan.6 rally organizers begin turning over docs after subpoena

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam