റിപ്പബ്ലിക്കൻ പിന്തുണ വലിയ ചിലവാക്കൽ പദ്ധതിയ്ക്കു ലഭിക്കില്ല

JULY 16, 2021, 8:55 AM

 ഡെമോക്രാറ്റുകളുടെ തികച്ചും ഉചിതമല്ലാത്ത ചിലവുള്ള $3.5 ട്രില്ല്യൻ ഫണ്ടിന്റെ ബില്ലിന് റിപ്പബ്ലിക്കൻ പിന്തുണ പൂജ്യം ആയിരിക്കും എന്ന് സെനറ്റ് റിപ്പബ്ലിക്കൻ ലീഡർ മിച്ച് മക്കോനൽ, വ്യാഴാഴ്ച പറഞ്ഞു. വലിയ ഭീമൻ ചെലവാക്കലിനുള്ള നികുതി കൂട്ടലാണ്, രാജ്യത്തിൽ അത് തികച്ചും അനവസരത്തിലുള്ളതാണ്, നാടകീയമായ നാണയപ്പെരുപ്പം നേരിടുന്ന ഈ അവസരത്തിൽ ആവശ്യമില്ലാത്തതും ആണ് എന്ന് മക്കോനൽ പറഞ്ഞു. നികുതി ഭാരം കൊണ്ടും, കടക്കെണി കൊണ്ടും രാജ്യത്തെ താഴെ ഇടുന്ന ഈ നടപടി നല്ല ആശയമല്ല എന്ന് മക്കോനൽ, ഹാരിസ് ഫോൽക്കനർ എന്ന അവതാരകയോട് പറഞ്ഞു.

മക്കോനലിന്റെ ഈ അഭിപ്രായം പുറത്തു വരുന്നത്, സെനറ്റ് ഡെമോക്രാറ്റ് ലീഡർ ചുക്ക് ക്ഷൂമർ ചൊവ്വാഴ്ച അറിയിച്ചിരുന്നു, ബഡ്ജറ്റ് കമ്മറ്റി ധാരണയിൽ എത്തി $ 3.5 ട്രില്ല്യൻ ചെലവാക്കാൻ നീക്കി വയ്ക്കാൻ എന്ന്. ഇത്രയും വലിയ ചിലവിടൽ ഫണ്ടിന് റിപ്പബ്ലിക്കൻ പിന്തുണ ഉണ്ടാകില്ല എന്നാണ് പ്രതികരണം. ബൈഡന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ എല്ലാം നടപ്പിലാക്കാൻ ഇത്രയും വലിയ ഒരു തുക ചിലവാക്കണം എന്ന് തന്നെയാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്.

ഡെമോക്രാറ്റ് പ്രതിനിധിസഭാംഗം പ്രമീള ജയ്പാൽ പറഞ്ഞു വലിയ ചിലവാക്കൽ പദ്ധതിയ്‌ക്കൊപ്പം, വളരെ ഉദാരവൽക്കരണ നടപടികളും ഉണ്ടാകും എന്ന്. അനധികൃതമായി അമേരിക്കയിലുള്ള അനേകം കുടിയേറ്റക്കാർക്ക് അമേരിക്കൻ പൗരത്വം നൽകുന്ന നടപടികളും ഉൾപ്പെടും എന്ന്. മക്കോനൽ പറയുന്നു ഇതെല്ലാം അമേരിക്കയിൽ സോഷ്യലിസം കൊണ്ട് വരാനുള്ള ശ്രമമാണ്. അതിനുള്ള അംഗീകാരം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ലഭിച്ചിട്ടില്ല എന്ന്. അതിന് ഒരു റിപ്പബ്ലിക്കൻ സഹായവും ലഭിക്കുകയില്ല എന്ന്. അമേരിക്കയിൽ സോഷ്യലിസം കൊണ്ട് വരാൻ അനുവദിക്കുകയില്ല എന്ന് മക്കോനൽ പറഞ്ഞു. ഡെമോക്രാറ്റുകളിൽ ഒന്ന് രണ്ടു ധീരന്മാർ ഇത് അവസാനിപ്പിക്കാൻ കൂട്ട് ചേരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു.

vachakam
vachakam
vachakam

McConnell blasts wild $3.5 T. spending bill, says Dems do not have mandate to introduce socialism

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam