'രാജകീയസ്ഥാനങ്ങൾ, പേരുകൾ ഉപേക്ഷിച്ചിട്ട് വേണം കുടുംബ അവധിയ്ക്ക് വേണ്ടി വാദിയ്ക്കാൻ' എന്ന് റിപ്പബ്ലിക്കൻ സ്മിത്ത്

OCTOBER 23, 2021, 7:21 AM

ഡച്ചസ് ഓഫ് സസെക്‌സ്  മെഗൻ, ഫെഡറൽ കുടുംബ അവധി ആവശ്യപ്പെട്ടു കൊണ്ട്, യു.എസ്. രാഷ്ട്രീയത്തിൽ ഇടപെടുന്നതു കൊണ്ട്, അവരും, പ്രിൻസ് ഹാരിയും, അവരുടെ റോയൽ സ്ഥാന പേരുകൾ എടുത്തു കളയണം എന്ന് ഒരു റിപ്പബ്‌ളിക്കൻ പ്രതിനിധിസഭ അംഗം ജെയ്‌സൻ സ്മിത്ത് ആവശ്യപ്പെട്ടു. രാജകുടുംബ അംഗങ്ങൾ എന്ന പേരിൽ പ്രിൻസ് ഹാരിയും, മെഗനും ഇപ്പോഴും അറിയപ്പെടുന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുന്നു. ഇത് ശരിയല്ല എന്ന് റിപ്പബ്ലിക്കൻ സ്മിത്ത് തുറന്നു പറഞ്ഞു.

ഒരു കത്തിൽ, നാൻസി പെലോസിയോടും, സെനറ്റ് ലീഡർ ചുക്ക് ക്ഷൂമറിനോടും മെഗൻ ആവശ്യപ്പെട്ടു കുടുബ അവധി എല്ലാവർക്കും ലഭ്യമാകണം എന്ന്. തന്റെ ബാല്യകാലത്തെ അനുഭവങ്ങളും മെഗൻ തന്റെ കത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിനെയെല്ലാം തന്റെ പ്രതികരണത്തിൽ റിപ്പബ്ലിക്കൻ അംഗം പരാമർശിക്കുന്നുണ്ട്. മെഗൻ, ഹാരി ദമ്പതികൾക്ക് എതിരെ ഇതിനു മുൻപും സ്മിത്ത് എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

യു.എസിലെ ബ്രിട്ടീഷ് അംബാസിഡർ, കാരൻ പിയേഴ്‌സിന് കഴിഞ്ഞ വർഷം കത്തെഴുതി പരാതിപ്പെട്ടു ദമ്പതികൾ അവരുടെ രാജകുടുംബ സ്ഥാനപേരുകൾ ഉപയോഗിച്ച് പ്രസിഡന്റ് ട്രംപിന് എതിരെ പ്രചരണം നടത്തുന്നു, ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇടപെടുന്നു എന്ന്. എന്നാൽ മെഗൻ ഹാരി ദമ്പതികൾ അവരുടെ ഔദ്യോഗിക പദവികൾ, ജോലികൾ, എല്ലാം ഉപേക്ഷിച്ച് കഴിഞ്ഞ വർഷം ലോസ് ആൻജലസിൽ വന്നു. ഇപ്പോഴും അവിടെ താമസം തുടരുന്നു. അവർ അമേരിക്കൻ ജീവിതവുമായി ഇഴുകി ചേർന്ന് ജീവിക്കുകയാണ്.

vachakam
vachakam
vachakam

GOP lawmakers calls for Megan, Hary to lose royal titles over paid leave push

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam