റിപ്പബ്ലിക്കൻ പാർട്ടി കൺവൻഷൻ

MAY 3, 2021, 9:06 AM

സെനറ്റർ മിറ്റ് റോമ്‌നിയെ യൂറ്റാ റിപ്പബ്ലിക്കൻ പാർട്ടി കോൺവൻഷനിൽ പാർട്ടി അംഗങ്ങൾ ഉച്ചത്തിൽ അട്ടഹസിച്ചു 'വഞ്ചകൻ' എന്നും, 'കമ്മ്യൂണിസ്റ്റ് ' എന്നും വിളിച്ചു പ്രതിഷേധം അറിയിച്ചു, പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ.  2100 പ്രതിനിധികൾ സമ്മേളിച്ചിരുന്ന കോൺവെൻഷനിൽ, സെനറ്റർ അവരോടു ചോദിച്ചു 'നിങ്ങൾക്കു നാണമില്ലേ എന്ന്. താൻ പറയുന്നതു പോലെ തന്നെ ജീവിയ്ക്കുന്നവനും ആണ്. എനിയ്ക്ക് മുൻ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ സ്വഭാവങ്ങളെ ഒന്നും പിൻചൊല്ലാൻ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ ആരാധകനും അല്ല' എന്നു പറഞ്ഞു.

ട്രംപിനെതിരെ രണ്ടു പ്രാവശ്യത്തെയും ഇംപീച്ച്‌മെന്റിൽ വോട്ടു ചെയ്ത് നിലപാട് എടുത്തു ഏക റിപ്പബ്ലിക്കൻ അംഗമാണ് മിറ്റ് റോമ്‌നി. വേറെ ആറു റിപ്പബ്ലിക്കൻ അംഗങ്ങൾ സെനറ്റിൽ രണ്ടാമത്തെ ഇംപീച്ച്‌മെന്റിൽ വോട്ടു ചെയ്തിരുന്നു. 2012 ൽ റിപ്പബ്ലിക്കൻ നോമിനിയായിരുന്നു റോമ്‌നി പ്രസിഡന്റ് സ്ഥാനത്തേക്ക്. യൂറ്റാ കൺവൻഷനിൽ, റോമ്‌നിയ്‌ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് പ്രമേയം അവതരിപ്പിച്ചുഎങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ അതു തള്ളിപ്പോയി.

798 വോട്ടുകൾ റോമ്‌നിയ്ക്ക് കിട്ടി, 711 പേരു മാത്രം പ്രമേയത്തെ പിന്തുണച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലർ കയ്യ് അടിച്ച് പിന്തുണ അറിയിച്ചു, പാർട്ടി ചെയർ ഡെറേക്ക് ബ്രാൺ പ്രതിനിധികളോടു അഭ്യർത്ഥിച്ചു, ബഹുമാനം കാണിക്കണം എന്ന്, സെനറ്റർ അവസാനം പറഞ്ഞു

vachakam
vachakam
vachakam

'എല്ലാവരും ഒന്നിച്ച് ശക്തിയും, ഐക്യവും ഉള്ളവർ ആകാൻ' മിറ്റ് റോമ്‌നിയ്ക്ക് പിന്തുണയുമായി മറ്റ് പല മുതിർന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും രംഗത്തുവന്നു. സെനറ്റർ സുഡാൻ കോളിൻസ് പറഞ്ഞു റോമ്‌നി കരുത്തനായ നേതാവാണ്, സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിലകൊള്ളുന്നു, പാർട്ടി തത്വങ്ങൾക്കും ആശയങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു.

അതിൽ നാമെല്ലാം ഐക്യപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. ഒരാൾ മാത്രം നയിക്കുന്ന പാർട്ടി അല്ല നമ്മുടേത് എന്ന് കൺവൻഷനിൽ പ്രസംഗിച്ച മറ്റൊരു കോൺഗ്രസ് അംഗം ക്രിസ് സ്റ്റിവർട്ട് പാർട്ടിക്കാരോട് പറഞ്ഞു. ബൈഡൻ പിന്തുടരേണ്ട അജണ്ട അടിസ്ഥാന സോഷ്യലിസമാണ് എന്ന്  സ്പീക്കർ നാൻസി പെലോസിയുടെ കാര്യ നാണക്കേട് എന്നും പറഞ്ഞു.

Mitt Romney booed hand called ‘traitor’ at Utah Republican Convention

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam