റിപ്പബ്ലിക്കൻ അംഗങ്ങൾ വിലപ്പെട്ട സമയം പാഴാക്കുന്നു

JUNE 10, 2021, 4:45 PM

അലക്‌സാണ്ടറിയ ഒക്കാസിയോ കോർട്ടെസ്, റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ രംഗത്ത് വന്നു ബുധനാഴ്ച. ഡെമോക്രാറ്റുകളുടെ വിലപ്പെട്ട സമയം പാഴാക്കാനാണ് അവർ ശ്രമിക്കുന്നത് എന്ന് ആരോപിച്ചു. മക്കോനൽ ആഗ്രഹിക്കുന്നത് സമയം കടന്നു പോകാനാണ്, ഇതിനെ എതിർക്കണം. ഇപ്പോൾ നമുക്ക് നീക്കങ്ങൾ നടത്തണം എന്ന് ഡെമോക്രാറ്റ് ജനപ്രതിനിധി ഒക്കാസിയോ കോർട്ടെസ് പറഞ്ഞു.

ജനുവരി 6 നു കമ്മീഷൻ അന്വേഷണം വേണമെന്ന നിർദ്ദേശം പിന്തുണയ്ക്കാത്ത റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയ്ക്ക് പോയി വിലപ്പെട്ട സമയം നമ്മൾ പാഴാക്കുകയാണ് എന്ന് അവർ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഇനി സമയം പാഴാക്കരുത്, റിപ്പബ്ലിക്കൻ പിന്തുണയ്ക്കായി എന്നവർ പറഞ്ഞു. റിപ്പബ്ലിക്കൻ ഒത്തുതീർപ്പുകൾക്കു നേതൃത്വം നൽകിയ സെനറ്റർ ഷെല്ലി മൂർ കാപ്പിറ്റോ മുന്നോട്ടു വച്ച എല്ലാ നിർദ്ദേശങ്ങളും ഒരു ധാരണയിൽ എത്താതെ അവസാനിച്ചു.

ഇരു കക്ഷികളുടെയും ഒരു നേതൃത്വ നിര സമവായത്തിന് ശ്രമിച്ചു സെനറ്റർ ജോ മാൻചിൻ, മിറ്റ് റോമ്‌നി, എന്നിവർ ചേർന്ന്. പക്ഷേ 10 വോട്ടുകൾ ഉറപ്പിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് കഴിയാതെ അവരും പിന്മാറി. നികുതി വർദ്ധനയ്ക്ക് അവർ തയ്യാറല്ലെന്നും പറഞ്ഞു. പക്ഷേ ബൈഡന്റെ നയം വലിയ സമ്പന്നരും വലിയ കോർപ്പറേറ്റുകളും കൂടുതൽ നികുതി കൊടുക്കണം എന്ന് തന്നെയാണ്.

vachakam
vachakam
vachakam

കാലാവസ്ഥാവ്യതിയാന പ്രശ്‌നത്തിന് പരിഹാരമായി ബൈഡൻ സ്വീകരിച്ച നടപടിയാണ് അടിസ്ഥാനസൗകര്യവികസനപദ്ധതിയിൽ ഉള്ളത്. ഇലട്രിക്ക് വാഹനങ്ങൾക്ക്, ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ഇത് ഒഴിവാക്കാൻ ഡെമോക്രാറ്റുകൾ തയ്യാറാവുകയില്ല, ഒത്തുതീർപ്പിന് വേണ്ടിയും, ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയും, കാലാവസ്ഥയുടെ പ്രശ്‌നപരിഹാരവും, ശുദ്ധമായ ഊർജം ഉപയോഗം ഉണ്ടാവുന്നതിനുള്ള നടപടിയും ഇല്ലാതെ അടിസ്ഥാനസൗകര്യവികസനപദ്ധതി നിർദ്ദേശം ഡെമോക്രാറ്റുകൾ വോട്ടു ചെയ്യുകയില്ല എന്നവർ എല്ലാവരും പറയുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam