റനില്‍ വിക്രം സിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

MAY 12, 2022, 6:14 PM

ശ്രീലങ്കയ്ക്ക് ഇനി പുതിയ പ്രധാനമന്ത്രി. റെനില്‍ വിക്രമസിംഗെയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം കൊളംബോയിലെ ക്ഷേത്രം സന്ദർശിക്കും. യുഎൻപി നേതാവായ റെനിൽ വിക്രമസിംഗെ നേരത്തെയും  പ്രധാനമന്ത്രിയായിരുന്നു. 1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് അദ്ദേഹം. നാലു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 1977ൽ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.1993ൽ അദ്ദേഹം ആദ്യ പ്രധാനമന്ത്രിയായി.

വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴിൽ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാജപക്‌സെ കുടുംബവുമായി തനിക്ക് നല്ല ബന്ധമുണ്ട്. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോതഭയ രാജപക്‌സെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അപ്രമാദിത്വം പുലർത്തി പോന്ന രജപക്‌സെ കുടുംബം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മഹിന്ദയുടെ ഇളയസഹോദരൻ ഗോതബയ രജപക്സെയാണ് ശ്രീലങ്കയുടെ പ്രസിഡന്‍റ്. വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാൻഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തിൽ ബാക്കിയുള്ള രജപക്സെ കുടുംബാംഗം. 

ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്‍റ് ഗോതബയ രജപക്സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം  ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam