രാകേഷ് ടികായത്തിനെ പുറത്താക്കി  ഭാരതീയ കിസാൻ യൂണിയൻ

MAY 15, 2022, 6:24 PM

ന്യൂഡൽഹി: രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ.

സംഘടനയെ രാഷ്‌ട്രീയ വത്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാർഷിക നിയമങ്ങളുടെ പേരിൽ കർഷകരെ കേന്ദ്രസർക്കാരിനെതിരാക്കിയത് രാകേഷ് ടികായത്ത് ആണ്.

പുതിയ ബികെയു ദേശീയ അദ്ധ്യക്ഷൻ രാജേഷ് സിംഗ് ചൗഹാനാണ് രാകേഷ് ടികായത്തിനെ പുറത്താക്കിയ വിവരം അറിയിച്ചത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷമാണ് ഭാരതീയ കിസാൻ യൂണിയൻ രൂപീകരിച്ചതെന്ന് ചൗഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

കർഷകരുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനായാണ് സംഘടനയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്. എന്നാൽ ടിക്കായത്തിന്റെ കീഴിൽ സംഘടന രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള വേദിയായി മാറി.

ഒരു രാഷ്‌ട്രീയ പാർട്ടിയ്‌ക്ക് വേണ്ടിയും പ്രവർത്തിക്കുന്നതിന് വേണ്ടിയല്ല ബികെയുവിന് രൂപം നൽകിയത്. സംഘടനയിൽ നിന്നുകൊണ്ട് രാഷ്‌ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾക്കനുസരിച്ച് ടികായത്ത് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam