രാഹുൽ  പാർട്ടി പ്രസിഡന്റ് ആകണമെന്ന്  പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ് 

SEPTEMBER 18, 2022, 8:57 AM

ദില്ലി: രാഹുൽ ​ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ്. രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. 

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോ​ഗത്തിൽ പാർട്ടി പ്രമേയം പാസ്സാക്കിയത്. 

കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന വ്യക്തിയാണ് അശോക് ​ഗെഹ്ലോട്ട്.  

vachakam
vachakam
vachakam

പിസിസിപ്രസിഡന്റിനെയും എഐസിസി അം​ഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാർട്ടി അധ്യക്ഷനാ‌യിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോ​ഗത്തിന് ശേഷം പറഞ്ഞു. 

പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ​ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് തന്നെ‌യാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകയ്യെടുത്തത്. കച്ചാരിയ പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam