'രാഹുൽ കോൺ​ഗ്രസിന്റെ രാഹു' പരാജിതനായ, മടിയനായ നേതാവെന്ന് ശിവരാജ് ചൗഹാൻ

MARCH 30, 2023, 1:11 PM

എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ.

രാജ്യത്തെക്കുറിച്ചോ അവിടത്തെ നിയമങ്ങളെക്കുറിച്ചോ രാഹുൽ​ഗാന്ധിക്ക് അറിവില്ലെന്നും അതുകൊണ്ട് കോൺ​ഗ്രസിന്റെ രാഹുവായി രാഹുൽ​ഗാന്ധി മാറിയെന്നും ശിവരാജ് ചൗഹാൻ പരിഹസിച്ചു. നിരവധി ബിജെപി നേതാക്കളാണ് രാഹുലിനെതിരെയും കോൺ​ഗ്രസിനെതിരേയും വിമർശനവുമായി രം​ഗത്തെത്തുന്നത്. 

രാജ്യത്തെക്കുറിച്ചും രാജ്യത്തെ നിയമങ്ങളെക്കുറിച്ചും ബോധമില്ലാത്തയാളാണ് രാഹുൽ​ഗാന്ധി. രാജ്യം ഭരിക്കുന്നത് ഭരണഘടനക്ക് അനുസൃതമായാണ്. അല്ലാതെ വാചകങ്ങൾ കൊണ്ടല്ല. രാജ്യത്തിന്റെ പ്രശ്നം കോൺ​ഗ്രസ് ആണെന്നും കോൺ​ഗ്രസിന്റെ പ്രശ്നം രാഹുൽ ​ഗാന്ധിയാണെന്നും രാജ്യത്തെ ജനങ്ങൾക്കറിയാം. -വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചൗഹാൻ പറ‍ഞ്ഞു.

vachakam
vachakam
vachakam

കോൺ​ഗ്രസിന്റെ രാഹുവാണ് രാഹുൽ. കോൺ​ഗ്രസിലെ അടിമകളായ നേതാക്കളാണ് രാഹുലിനെ ദേശീയ നേതാവായി ഉയർത്താൻ ശ്രമിക്കുന്നത്. സത്യത്തിൽ ​ഗാന്ധി-നെഹ്റു കുടുംബത്തിലെ എറ്റവും പരാജിതനായ, മടിയനായ, നിരുവത്തരവാദിയായ, അശ്രദ്ധാലുവായ ഒരേയൊരാൾ രാഹുൽ ​ഗാന്ധി മാത്രമാണെന്നും ശിവരാജ് ചൗ​ഹാൻ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam